മുസ്ലീം യുവതിക്ക് സ്വത്തില്‍ പുരുഷന് തുല്യമായ അവകാശം; കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തും; വി പി സുഹറയുടെ നിവേദനം സ്വീകരിച്ച് കിരണ്‍ റിജിജു; വാക്ക് പാലിച്ച് സുരേഷ് ഗോപി

മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് സമര പ്രഖ്യാപനം നടത്തിയ സാമൂഹ്യ പ്രവര്‍ത്തക വി പി സുഹറയ്ക്ക് നല്‍കിയ വാക്കുപാലിച്ച് കേന്ദ്രമന്ത്രി. സംഭവത്തില്‍ ഇടപെടല്‍ നടത്തുന്നതിനായി കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി കിരണ്‍ റിജിജുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി. കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രാലയത്തില്‍ സുരേഷ് ഗോപിയുടെ സാനിധ്യത്തിലാണ് സുഹറ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. മുസ്‌ലിം വ്യക്തി നിയമം ഭേദഗതി ചെയ്യുക, ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ മുസ്‌ലിംകളെ കൂടി ഉള്‍പ്പെടുത്തുക എന്നീ രണ്ട് ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനവും നിയമ ഭേദഗതിക്കായി തയ്യാറാക്കിയ കരടും അവര്‍ മന്ത്രിക്ക് കൈമാറി.

മുസ്ലീം സ്ത്രീകളുടെ തുല്യ അനന്തരാവകാശവുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന ചര്‍ച്ചയുടെ ഭാഗമാകാന്‍ അവസരം ലഭിച്ചുവെന്ന് സുരേഷ് ഗോപി പറഞ്ഞു. വിഷയത്തില്‍
കേന്ദ്ര നിയമ മന്ത്രാലയവുമായും നിയമ ഉന്നത വിദഗ്ധരുമായും കൂടിയാലോചനകള്‍ നടത്തി കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്താന്‍ തീരുമാനം എടുക്കുമെന്ന് കിരണ്‍ റിജിജു സുഹറയ്ക്ക് ഉറപ്പു നല്‍കി.
എല്ലാവര്‍ക്കും സമത്വത്തിനും നീതിക്കും വേണ്ടി ഞാന്‍ ഉറച്ചു നില്‍ക്കും, നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിയെയും ശാക്തീകരിക്കുന്ന ശ്രമങ്ങളെ ഞാന്‍ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും സുരേഷ് ഗോപി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞു.

മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ജന്തര്‍മന്തറില്‍ മരണംവരെ വിപി സുഹറ നിരാഹാര സമരം നടത്തിയിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപിയുടെ ഉറപ്പിന്‍മേലാണ് അവര്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിയത്.

കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രാലയവും നിയമ മന്ത്രാലയവുമായി കൂടികാഴ്ച്ചക്ക് അവസരമൊരുക്കാമെന്നും വിഷയത്തില്‍ ഇടപെടാമെന്നും സുഹറയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതിനായി അടുത്ത മൂന്ന് ദിവസം കൂടി ഡല്‍ഹിയില്‍ തുടരുമെന്ന് സുഹ്റ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെയാണ് കേന്ദ്രമന്ത്രിയും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി സുഹറയ്ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്.

മാതാപിതാക്കളുടെ സ്വത്തില്‍ മുസ്ലീം പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും അനുവദിച്ചുകിട്ടുന്നതിനു വേണ്ടിയാണ് വി പി സുഹറ ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.

ഇസ്ലാമിലെ പിന്തുടര്‍ച്ചാവകാശത്തിലെ പുരുഷന് ഒന്നു കിട്ടുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് പകുതിയായിരിക്കും ലഭിക്കുക. ഒറ്റ മകളാണെങ്കില്‍ പിതാവ് ഉണ്ടാക്കിയ സ്വത്തിന്റെ പകുതിയും സഹോദരങ്ങള്‍ക്കായിരിക്കും ലഭിക്കുക. സഹോദരിമാരാണെങ്കില്‍ ലഭിക്കുകയില്ല. എല്ലാ മതങ്ങളും കാലാനുസൃതമായി നിയമങ്ങള്‍ മാറ്റി എഴുതി. ഇസ്ലാം മതം മാത്രം കാലാനുസൃതമായി മാറി ചിന്തിക്കാത്തത് എന്തുകൊണ്ടെന്നും സുഹ്റ ചോദിച്ചു.

Latest Stories

'താൻ പിണറായിക്ക് എതിരല്ല, അങ്ങനെ ആക്കാൻ ശ്രമിക്കുന്നവർക്ക് നാലു മുത്തം കിട്ടുമെങ്കിൽ കിട്ടിക്കോട്ടേ'; ജി സുധാകരൻ

പാകിസ്ഥാനിലെ ട്രെയിൻ റാഞ്ചൽ; 214 ബന്ദികളെ കൊലപ്പെടുത്തിയെന്ന് ബലൂചിസ്താൻ ലിബറേഷൻ ആർമി

ക്ഷേത്രം ജീവനക്കാരന് നേരെ ആസിഡ് ആക്രമണം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

'പോളി ടെക്നിക് കോളേജിലേത് എസ്എഫ്ഐ നേതൃത്വത്തിലുള്ള കഞ്ചാവ് കച്ചവടം'; വിമർശിച്ച് വി ഡി സതീശൻ

മറ്റൊരാളെ ചതിച്ചിട്ടല്ല ഞാന്‍ ശ്രീകുട്ടന്റെ ജീവിതത്തിലേക്ക് വന്നത്, ഞങ്ങള്‍ക്ക് ഒളിച്ചോടി പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല: ലേഖ

ചൈന സ്വര്‍ണ ശേഖരം ഉയര്‍ത്തി; ട്രംപിന്റെ കലിപ്പ്; അന്ത്യമില്ലാത്ത യുദ്ധങ്ങള്‍; ഓഹരി തകര്‍ച്ച; ജനങ്ങള്‍ നിക്ഷേപമെറിഞ്ഞത് സ്വര്‍ണത്തില്‍; അന്താരാഷ്ട്ര വില 3,000 ഡോളര്‍ തൊട്ടു; ഇന്ത്യയില്‍ ഇനിയും കയറും

പോളിടെക്നിക്ക് ലഹരി കേസ്; കഞ്ചാവെത്തിച്ചത് മൂന്നാം വർഷ വിദ്യാർത്ഥിക്ക് വേണ്ടി? അന്വേഷണം

IPL 2025: അവന്മാർ ഇത്തവണ ശരിക്കും പെടും, ആ താരം ഇല്ലെങ്കിൽ അവർ എല്ലാവരോടും തോൽക്കും; ഐപിഎൽ ടീമിനെക്കുറിച്ച് ആകാശ് ചോപ്ര

IPL 2025: ഇന്ത്യക്ക് എന്താ കൊമ്പുണ്ടോ? അവന്മാർ ഞങ്ങളെ ഐപിഎലിൽ കളിപ്പിക്കില്ല അത് കൊണ്ട്.....: ഇൻസമാം ഉൾ ഹഖ്

പലസ്തീൻ അനുകൂല നിലപാടിന്റെ പേരിൽ കൊളംബിയ യൂണിവേഴ്സിറ്റിയിലെ അറസ്റ്റുകൾ; കോളേജ് കാമ്പസുകൾ നിശബ്ദതയിലേക്ക്