മുസ്ലിം വ്യക്തി നിയമം പരിഷ്‌കരിക്കാതെ ഡല്‍ഹി വിടില്ലെന്ന് ജന്തര്‍ മന്ദിറില്‍ നിരാഹാര സമരം ആരംഭിച്ച സാമൂഹ്യ പ്രവര്‍ത്തക വി.പി സുഹ്‌റ. ഇതു മരണം വരെയുള്ള സമരമാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏകീകൃത സിവില്‍ കോഡില്‍ ചര്‍ച്ച വേണം, മുസ്ലീം വ്യക്തി നിയമം പരിഷ്‌കരിക്കണമെന്നാണ് തന്റെ ആവശ്യം. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് നിയമം നിരവധി സ്ത്രീകള്‍ക്ക് ആശ്വാസം ഉണ്ടായിട്ടുണ്ട്. അത്തരം ഒരു ഇടപെടല്‍ മുസ്ലീം വ്യക്തി നിയമത്തിലും ഉണ്ടാകണമെന്ന് നിരാഹാര സമരം ആരംഭിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
ഇസ്ലാമിലെ പിന്തുടര്‍ച്ചാവകാശം ഭേദഗതി ചെയ്ത് നീതി കിട്ടിയില്ലെങ്കില്‍ പാര്‍ലമെന്റിന് മുന്നില്‍ ജീവനൊടുക്കുമെന്നും അവര്‍ പറഞ്ഞു. ഇസ്ലാം സ്ത്രീകളുടെ വിഷയം നിയമ സംവിധാനത്തിന് മുന്നില്‍ പലവട്ടം അവതരിപ്പിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല.
ഇസ്ലാമിലെ പിന്തുടര്‍ച്ചാവകാശത്തിലെ പുരുഷന് ഒന്നു കിട്ടുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് പകുതിയായിരിക്കും ലഭിക്കുക. ഒറ്റ മകളാണെങ്കില്‍ പിതാവ് ഉണ്ടാക്കിയ സ്വത്തിന്റെ പകുതിയും സഹോദരങ്ങള്‍ക്കായിരിക്കും ലഭിക്കുക. സഹോദരിമാരാണെങ്കില്‍ ലഭിക്കുകയില്ല. എല്ലാ മതങ്ങളും കാലാനുസൃതമായി നിയമങ്ങള്‍ മാറ്റി എഴുതി. ഇസ്ലാം മതം മാത്രം കാലാനുസൃതമായി മാറി ചിന്തിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിക്കുന്നത്.
ഇപ്പോള്‍ മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും അവര്‍ പൊരുതി നേടിയതാണ്. പിന്തുടര്‍ച്ചാവകാശത്തില്‍ ചീഫ് ജസ്റ്റിസിനും കത്തയച്ചു. കേരളത്തിലെ എംഎല്‍എമാരെയും എംപിമാരെയും വിഷയം അറിയിച്ചു. എന്നിട്ടും സ്ത്രീകള്‍ക്ക് അവകാശങ്ങളും നീതിയും ലഭിക്കാത്ത എന്തുകൊണ്ടാണ്. നിരാഹാരത്തില്‍ തുടരുന്ന സമരം കേന്ദ്ര സര്‍ക്കാര്‍ അടക്കം പരിഗണിച്ചില്ലെങ്കില്‍ പാര്‍ലമെന്റിന് മുന്നില്‍ ജീവനോടുമെന്നാണ് സുഹറ വ്യക്തമാക്കി.
തന്റെ ആവശ്യം നേടിയെടുക്കാതെ ഡല്‍ഹിയില്‍ നിന്ന് മടങ്ങുന്ന പ്രശ്നമില്ല. നിശബ്ദമാക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് താന്‍ ശബ്ദിക്കുന്നത്. വിഷയം മനുഷ്യാവകാശത്തിന്റേതാണെന്നും അവര്‍ വ്യക്തമാക്കി.
Read more
2016 മുതല്‍ ഇതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേസ് ഉണ്ട്. താന്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇനി ജയിക്കാതെ പിന്തിരിയില്ല. സമരം വിജയിക്കാതെ വെള്ളം കുടിക്കാന്‍ പോലും തയ്യാറല്ലെന്നും അവര്‍ പറഞ്ഞു.