മുസ്ലിങ്ങള്‍ സ്വമേധയാ ഒഴിഞ്ഞുപോകണം; മഥുര ഉള്‍പ്പെടെ രണ്ടിടങ്ങള്‍ കൂടി പരിഗണനയില്‍; വിദ്വേഷ പ്രസംഗവുമായി ബിജെപി നേതാവ്

മുസ്ലിം വിഭാഗത്തിനെതിരെ വീണ്ടും വിദ്വേഷ പ്രസംഗവുമായി കര്‍ണാടക മുന്‍ മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ. ക്ഷേത്രഭൂമിയില്‍ നിര്‍മ്മിച്ച പള്ളികളില്‍ നിന്ന് മുസ്ലിങ്ങള്‍ സ്വമേധയാ ഒഴിഞ്ഞുപോകണമെന്നും അല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നോ എത്ര പേര്‍ കൊല്ലപ്പെടുമെന്നോ പറയാനാവില്ലെന്നും ഈശ്വരപ്പ പറഞ്ഞു.

ബെളഗാവിയില്‍ ഹിന്ദുത്വ കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു ഈശ്വരപ്പയുടെ വിദ്വേഷ പ്രസംഗം. മഥുര ഉള്‍പ്പെടെ രണ്ട് സ്ഥലങ്ങള്‍ കൂടി പരിഗണനയിലുണ്ട്. കോടതി വിധി വന്നാല്‍ ക്ഷേത്ര നിര്‍മാണവുമായി മുന്നോട്ട് പോകും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. അത്തരം മസ്ജിദുകളില്‍ നിന്ന് മുസ്ലിങ്ങള്‍ സ്വമേധയാ ഒഴിഞ്ഞുപോകണമെന്നും ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു.

ഒഴിഞ്ഞുപോയില്ലെങ്കില്‍ എത്ര പേര്‍ കൊല്ലപ്പെടും എന്തെല്ലാം സംഭവിക്കുമെന്ന് പറയാനാകില്ലെന്നും ഈശ്വരപ്പ അഭിപ്രായപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ ആളാണ് ഈശ്വരപ്പ. കഴിഞ്ഞ ഡിസംബറില്‍ ഗദഗില്‍ ഇയാള്‍ നടത്തിയ പ്രസംഗവും ഏറെ വിവാദമായിരുന്നു.

ക്ഷേത്രങ്ങള്‍ നശിപ്പിച്ച് നിര്‍മ്മിച്ച ഒരു മസ്ജിദും വെറുതെ വിടില്ല. അത്തരത്തിലുള്ള ഒരു പള്ളിയും ഈ രാജ്യത്ത് നിലനില്‍ക്കില്ല. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്ന് താന്‍ പ്രതിജ്ഞയെടുക്കുന്നതായും ഈശ്വരപ്പ അന്ന് പറഞ്ഞിരുന്നു.

Latest Stories

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്