"നാസി ജർമ്മനിയിലെ ജൂതന്മാരെ പോലെ ഇന്ത്യൻ മുസ്ലിങ്ങളും ഒരു ബലിയാടാണ്...ആധുനിക ഹനുമാൻമാർ ഇന്ത്യയെ മുഴുവനായും കത്തിക്കുകയാണ്": ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉള്ള ബി.ജെ.പി സർക്കാർ രാജ്യസഭയിൽ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ കടുത്ത ഭാഷയിൽ വിമര്‍ശനം ഉന്നയിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. കശ്മീർ പോലെ അസം കത്തുകയാണ്. രാജ്യം കത്തുന്ന സമയത്ത് ഈ ആധുനിക നീറോമാർ വീണ വായിക്കുകയാണ്. ഹനുമാൻ ലങ്കയ്ക്ക് തീയിട്ടു. ഈ ആധുനിക ഹനുമാൻമാർ ഇന്ത്യയെ മുഴുവനായും കത്തിക്കുകയാണ് മാര്‍ക്കണ്ഡേയ കട്ജു തന്റെ ട്വിറ്റർ കുറിപ്പിൽ പറഞ്ഞു.

ഭരണാധികാരികൾക്ക് പരിഹാരം കാണാൻ കഴിയാത്ത ഇന്ത്യയെ പിടിമുറുക്കിയ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് യോഗ ദിനം, സ്വച്ഛതാ അഭിയാൻ, രാം മന്ദിർ, പശു സംരക്ഷണം, ആർട്ടിക്കിൾ 370 നിർത്തലാക്കൽ തുടങ്ങിയവ പോലെ ഒരു പ്രഹസനം മാത്രമാണ് പൗരത്വ ഭേദഗതി ബിൽ. നാസി ജർമ്മനിയിലെ ജൂതന്മാരെപ്പോലെ മുസ്ലിങ്ങളും ഒരു ബലിയാടാണ് മാര്‍ക്കണ്ഡേയ കട്ജു മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

“സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുക, സമൂഹത്തെ ധ്രുവീകരിക്കുക, ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുക, ഭയപ്പെടുത്തുക, ജനാധിപത്യത്തെ അടിച്ചമർത്തുന്ന നവ ഫാസിസ്റ്റ് സ്വഭാവം എന്നീ നയങ്ങളിലൂടെ രാജ്യത്തെ കാർന്നു തിന്നുന്ന യഥാർത്ഥ ചിതൽ ബിജെപിയാണ് എന്നാണ് എന്റെ അഭിപ്രായം.” മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അയൽരാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ സാധിക്കുന്ന പൗരത്വ ഭേദഗതി ബില്‍ ബുധനാഴ്ചയാണ് രാജ്യസഭയില്‍ പാസ്സാക്കിയത്. ബില്ലിനെ 105 പേര്‍ എതിര്‍ത്തപ്പോള്‍ 125 പേര്‍ അനുകൂലിക്കുകയായിരുന്നു.

Latest Stories

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ