തിരുവള്ളൂവര്‍ കവരൈപേട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. അപകടത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റി. 2 കോച്ചുകള്‍ക്ക് തീപിടിച്ചു. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.
മൈസൂര്‍ – ദര്‍ബാംഗ ഭാഗമതി എക്‌സ്പ്രസ് ട്രെയിന്‍ (12578) നിര്‍ത്തിയിട്ടിരുന്ന ചരക്കു ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതര്‍ പറഞ്ഞു. റെയില്‍വേ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി.
തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് ചെന്നൈ – ഗുമ്മിടിപൂണ്ടി പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനായി ആരക്കോണത്തുനിന്നും 30 അംഗ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ അപകടം നടന്ന സ്ഥലത്ത് എത്തി.
യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ഹെല്‍പ് ലൈന്‍ നമ്ബര്‍: 04425354151, 04424354995. അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സാ സൗകര്യമുള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉത്തരവിട്ടു. ഇതുവരെ 5 പേര്‍ക്ക് പരിക്കേറ്റുവെന്ന് ചീഫ് സെക്രട്ടറി മുരുകാനന്ദം അറിയിച്ചു.