എൻ. വി രമണ സുപ്രിം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് എൻ. വി രമണ സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാവും. എൻ. വി രമണയെ ചീഫ് ജസ്റ്റിസായി നിയമിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ശുപാർശ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അംഗീകരിച്ചു.

രമണയുടെ പേര് ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. നിലവിലെ ചീഫ് ജസ്റ്റിസായ എസ് എ ബോബ്ഡ ഈ മാസം 23ന് വിരമിക്കും. ഏപ്രിൽ 24 ന് എൻ വി രമണ സത്യപ്രതിജ്ഞ ചെയ്യും.

ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ കഴിഞ്ഞാൽ നിലവിൽ സുപ്രിം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് എൻ.വി.രമണ. 1957 ഓഗസ്റ്റ് 27-ന് ജനിച്ച അദ്ദേഹത്തിന് 2022 ഓഗസ്റ്റ് 26 വരെ സർവ്വീസ് ബാക്കിയുണ്ട്.

Read more

ആന്ധ്രാപ്രദേശിലെ കർഷക കുടുംബത്തിൽ ജനിച്ച എൻ.വി.രമണ 2000 ജൂണിലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിതനാകുന്നത്. 2014-ൽ അദ്ദേഹം സുപ്രിം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.