ജഗന്‍ മോഹന്‍ റെഡ്ഡിയെ വിടാതെ നായിഡുവിന്റെ ടിഡിപി; റുഷിക്കൊണ്ടയില്‍ 500 കോടിയുടെ ആഡംബര ബംഗ്ലാവ്; അടിമുടി അഴിമതിയെന്ന് ആരോപണം

നിയമസഭ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ ജഗന്‍ മോഹന്‍ റെഡ്ഡിയ്‌ക്കെതിരെ കടുത്ത ആരോപണവുമായി തെലുങ്ക് ദേശം പാര്‍ട്ടി. വിശാഖപട്ടണത്തെ റുഷിക്കൊണ്ട മലമുകളില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ അനധികൃതമായി നിര്‍മ്മിച്ച കൊട്ടാര സമാനമായ ആഢംബര ബംഗ്ലാവ് ടിഡിപി പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയാണ് അഴിമതി ആരോപണം ഉന്നയിച്ചത്.

കഴിഞ്ഞ ദിവസമാണ് ആഢംബര ബംഗ്ലാവ് ടിഡിപി പരസ്യപ്പെടുത്തിയത്. ബീച്ചിന് അഭിമുഖമായി നിര്‍മ്മിച്ച ആഢംബര ബംഗ്ലാവ് ടിഡിപി എംഎല്‍എ ഗന്ത ശ്രീനിവാസ് റാവുവിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ പ്രതിനിധി സംഘവും മാധ്യമപ്രവര്‍ത്തകരും സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാവിനെ കുറിച്ച് പുറംലോകം അറിയുന്നത്.

ജഗന്‍ റെഡ്ഡിയുടെ ക്യാമ്പ് ഓഫീസ് എന്ന നിലയിലാണ് റുഷിക്കൊണ്ട മലമുകളില്‍ അനധികൃതമായി ബംഗ്ലാവ് നിര്‍മ്മിച്ചതെന്നാണ് ടിഡിപിയുടെ ആരോപണം. ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ റുഷിക്കൊണ്ട കുന്നുകളില്‍ വികസിപ്പിക്കുന്ന ടൂറിസം പദ്ധതിക്ക് 2021 മെയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

സംസ്ഥാന ഖജനാവില്‍ നിന്ന് 500 കോടി രൂപ ചെലവഴിച്ചാണ് ജഗന്‍ തന്റെ ക്യാമ്പ് ഓഫീസ് നിര്‍മ്മിച്ചതെന്നാണ് ടിഡിപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി നാരാ ലോകേഷിന്റെ ആരോപണം. 9.88 ഏക്കറില്‍ കടലിനഭിമുഖമായാണ് റുഷിക്കൊണ്ടയിലെ വിവാദ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.
സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ച് നിര്‍മ്മിച്ച ആഢംബര ബംഗ്ലാവിനെ ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ കൊട്ടാരങ്ങളുമായാണ് ടിഡിപി നേതാവ് ഗന്ത ശ്രീനിവാസ് റാവു താരതമ്യപ്പെടുത്തിയത്.

ബംഗ്ലാവിന്റെ നിര്‍മ്മാണ ചെലവ് മുന്‍ സര്‍ക്കാര്‍ അതീവ രഹസ്യമായി സൂക്ഷിച്ചെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് നല്‍കിയെന്നും ടിഡിപി ആരോപിക്കുന്നു. 8 കോടി രൂപ വരെ വാര്‍ഷിക വരുമാനം ഉണ്ടാക്കിയിരുന്ന റുഷിക്കൊണ്ടയിലെ ഗ്രീന്‍ റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റിയാണ് ബംഗ്ലാവ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ടിഡിപി ആരോപിച്ചു.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍