പൊതുജനത്തിന്റെ കരണത്തിന് വീണ്ടും അടിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍; പെട്രോളിന് പിന്നാലെ പാല്‍വിലയും ഉയര്‍ത്തി; നന്ദിനി പാലിന് വിലകൂടും

പെട്രോള്‍ വില വര്‍ദ്ധനവിന് പിന്നാലെ പൊതുജനത്തിന്റെ കരണത്ത് വീണ്ടും അടിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക മില്‍ക് ഫെഡറേഷന്‍ നന്ദിനി പാലിന്റെ വില ലീറ്ററിനു രണ്ടു രൂപ കൂട്ടിയാണ് സാധാരണക്കാരുടെ വയറ്റത്ത് സര്‍ക്കാര്‍ അടിച്ചിരിക്കുന്നത്. .
വില കൂട്ടിയെങ്കിലും ഒരു ലീറ്റര്‍, അര ലീറ്റര്‍ പാക്കറ്റുകളില്‍ 50 മില്ലി ലീറ്റര്‍ പാല്‍ കൂടി നല്‍കും. അതായത്, 1000 മില്ലിലീറ്റര്‍ പാക്കറ്റില്‍ 1050 മില്ലിയും 500 മില്ലിലീറ്റര്‍ പാക്കറ്റില്‍ 550 മില്ലിയും ലഭിക്കും. തൈരിനും മറ്റു പാല്‍ ഉല്‍പന്നങ്ങള്‍ക്കും പഴയ വില തുടരും.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാല്‍ വില ലീറ്ററിന് 3 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ പാലിനു കുറഞ്ഞ വില ഈടാക്കുന്നത് കര്‍ണാടക മില്‍ക് ഫെഡറേഷനാണ്. 14 ക്ഷീര സഹകരണ സംഘങ്ങളിലെ 27 ലക്ഷം കര്‍ഷകര്‍ക്കു വിലവര്‍ധനയുടെ ആനുകൂല്യം ലഭിക്കും. സംസ്ഥാനത്ത് പാല്‍ ഉല്‍പാദനം 15 ശതമാനം വരെ വര്‍ധിച്ചതായും പ്രതിദിന ഉല്‍പാദനം ഒരു കോടി ലീറ്ററിന് അടുത്തെത്തിയതായും ഫെഡറേഷന്‍ അറിയിച്ചു.

ലോകസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണാടകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കൂട്ടിയിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പന നികുതി കൂട്ടാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പെട്രോളിന് 3.92 ശതമാനവും, ഡീസലിന് 4.1 ശതമാനവുമാണ് നികുതി വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അഞ്ച് പൈസയും വില വര്‍ധിച്ചിരുന്നു.

പുതുക്കിയ വിലനിലവാരം പ്രകാരം പെട്രോള്‍ വില സംസ്ഥാനത്ത് 102.84 രൂപയായി. ഡീസലിന്റെ വില 88.98 രൂപയാവും. പെട്രോളിന് 99.84 രൂപയും ഡീസലിന് 85.93 രൂപയുമായിരുന്നു നേരത്തെ വില. വില്‍പ്പന നികുതി പെട്രോളിന് നേരത്തെ 25.92 ശതമാനമായിരുന്നു. ഇത് 29.84 ശതമാനമായി. ഡീസലിന് 14.3 ശതമാനമായിരുന്നത് 18.4 ശതമാനമായി മാറിയെന്നുമാണ് വിവരം. ഇന്ധന വില വര്‍ധനക്കെതിരെ സംസ്ഥാനത്ത് ബിജെപി പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

Latest Stories

ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാമോ; ഇലോണ്‍ മസ്‌ക് നിങ്ങളെ തേടുന്നു; പ്രതിഫലം മണിക്കൂറിന് 5000 വരെ

ഒരു കോടിയുടെ കുഴല്‍പ്പണവുമായി മൂന്നംഗ സംഘം പിടിയില്‍; കുഴല്‍പ്പണം എത്തിച്ചത് ബംഗളൂരുവില്‍ നിന്ന്

പാലക്കാട് പി സരിന്‍ സിപിഎം സ്വതന്ത്രന്‍; യുആര്‍ പ്രദീപ് ചേലക്കരയില്‍ ജനവിധി തേടും; സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി സിപിഎം

ഇളനീരില്‍ നിന്നും വൈനുമായി മലയാളി; ഫ്രൂട്ട്‌സ് വൈന്‍ പുറത്തിറക്കാന്‍ അനുമതി നേടി കാസര്‍ഗോഡ് സ്വദേശി

ആം ആദ്മി നേതാവ് സത്യേന്ദ്ര ജെയിന്‍ പുറത്തേക്ക്; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയില്‍ മോചിതനാകുന്നത് രണ്ട് വര്‍ഷത്തിന് ശേഷം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി പിപി ദിവ്യ

'റഹ്‌മാൻ കഷ്‌ടപ്പെട്ട് ഉണ്ടാക്കിയതാണ് പൊന്ന് സഹോദരി... അത് കുളമാക്കി'; ലക്ഷ്മി ജയനെ വിമർശിച്ച് സോഷ്യൽ മീഡിയ

തിരിച്ചുവരവ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്, കിംഗ് കോഹ്‌ലി മാജിക്കിന് കൈയടിച്ച് ക്രിക്കറ്റ് ലോകം; ഇന്നത്തെ ഇന്നിംഗ്സ് നൽകുന്നത് വമ്പൻ സൂചന

'തിരിച്ച് വരവിന്റെ സൂചന കാണിച്ച് ഇന്ത്യ'; നാളെ എല്ലാം അവന്റെ കൈയിൽ

അമിതവേഗം; ട്വന്റി ഫോറിന്റെ കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു