അദാനി ഗ്രൂപ്പിന് പവർ പ്രോജക്റ്റ് കൈമാറാൻ ശ്രീലങ്കൻ പ്രസിഡൻറിനെ ഇന്ത്യൻ പ്രധാനമന്ത്രി പ്രേരിപ്പിച്ചെന്ന് മൊഴി നൽകിയ മുതിർന്ന ഉദ്യോഗസ്ഥൻ ഫെർഡിനാൻഡോ രാജിവച്ചു. മൊഴി നൽകി മൂന്ന് ദിവസത്തിന് ശേഷമാണ് രാജി.
ഫെർഡിനാൻഡോയുടെ രാജി സ്വീകരിച്ചതായി വൈദ്യുതി മന്ത്രി കാഞ്ചന വിജിശേഖര അറിയിച്ചു. ശ്രീലങ്കയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സെൻട്രൽ ഇലക്ട്രിസിറ്റി ബോർഡ് ചെയർമാനായിരുന്നു ഫെർഡിനാൻഡോ.
വെെദ്യൂതി പദ്ധതി അദാനി ഗ്രൂപ്പിന് കൈമാറാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നിൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് പ്രസിഡന്റ് രാജപക്‌സെ തന്നോട് പറഞ്ഞതായാണ് ഫെർഡിനാൻഡോ പാർലമെന്റ് കമ്മിറ്റിയിൽ വെളിപ്പെടുത്തിയത്.
പ്രസിഡന്റ് രാജപക്‌സെയുടെ നിർദ്ദേശപ്രകാരം ഉചിതമായ നടപടികൾ കൈക്കൊള്ളാൻ ധനകാര്യ സെക്രട്ടറിക്ക് താൻ കത്തെഴുതിയതായും ഫെർഡിനാൻഡോ വെളിപ്പെടുത്തിയിരുന്നു.