പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ സാമ്പത്തിക രംഗത്തെ തകര്‍ത്ത് മമത നിങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് മോദി പറഞ്ഞു. സ്വന്തം കസേര മാത്രമാണ് മമതയുടെ ചിന്തയെന്നും മോദി പറഞ്ഞു. ബങ്കുരയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോനി ചുഴലിക്കാറ്റ് ഉണ്ടായപ്പോള്‍ വിവരങ്ങള്‍ അറിയാന്‍ രണ്ടു തവണ മമതയെ വിളിച്ചിട്ടും അവര്‍ ഫോണ്‍ എടുത്തില്ലെന്നും മോദി പറഞ്ഞു. മോദിക്ക് ജനാധിപത്യത്തിന്റെ മുഖത്തടി കിട്ടണമെന്ന് കഴിഞ്ഞ ദിവസം മമതാ ബാനര്‍ജി പറഞ്ഞിരുന്നു. രാവണനോടും ദുര്യോധനനോടും മോദിയെ ഉപമിച്ചായിരുന്നു മമതയുടെ ആക്രമണം.