താന്‍ പറഞ്ഞത് നരേന്ദ്ര മോദിയ്ക്ക് ഇഷ്ടമായില്ല; സീറ്റ് നഷ്ടമായതിന്റെ കാരണം വെളിപ്പെടുത്തി പ്രഗ്യ സിംഗ് ഠാക്കൂര്‍

മധ്യപ്രദേശ് ഭോപ്പാലില്‍ ലോക്‌സഭ സീറ്റ് ലഭിക്കാത്തില്‍ പ്രതികരിച്ച് എംപി സാധ്വി പ്രഗ്യ സിംഗ് ഠാക്കൂര്‍. താന്‍ നരേന്ദ്ര മോദിയ്ക്ക് ഇഷ്ടപ്പെടാത്ത ചില വാക്കുകള്‍ മുന്‍പ് താന്‍ ഉപയോഗിച്ചിരുന്നു. പ്രധാനമന്ത്രി ഒരിക്കലും ക്ഷമിക്കില്ലെന്ന് തന്നോട് പറഞ്ഞിരുന്നു. അതുകൊണ്ടാണ് തനിക്ക് സീറ്റ് നല്‍കാത്തതെന്നും പ്രഗ്യ സിംഗ് കൂട്ടിച്ചേര്‍ത്തു.

താന്‍ മുന്‍പും സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോഴും ആവശ്യപ്പെടുന്നില്ല. ബിജെപി വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ പ്രഗ്യ സിംഗ് പാര്‍ട്ടി തന്നെ ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുത്ത് നിറവേറ്റുമെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം പുറത്തുവന്ന 195 സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പ്രഗ്യ സിംഗിന്റെ പേര് ഉണ്ടായിരുന്നില്ല.

പ്രഗ്യ സിംഗ് ഠാക്കൂറിന് പകരം ഇത്തവണ ഭോപ്പാലില്‍ നിന്ന് ജനവിധി തേടുന്നത് അലോക് ശര്‍മ്മയാണ്. 2019ല്‍ മഹാത്മാ ഗാന്ധിയ്‌ക്കെതിരെ പ്രഗ്യ നടത്തിയ പരാമര്‍ശങ്ങളെ എതിര്‍ത്ത് മോദി രംഗത്ത് വന്നിരുന്നു. ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ യഥാര്‍ത്ഥ രാജ്യസ്‌നേഹിയെന്ന് വിളിച്ച പ്രഗ്യയോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് മോദി പ്രതികരിച്ചിരുന്നു.

Latest Stories

'നാണക്കേട്': ഐപിഎല്‍ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതിന് ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുഹമ്മദ് കൈഫ്

'ദ വയറിന്റെ റിപ്പോർട്ട് തെറ്റിദ്ധാരണാജനകം'; മഹാരാഷ്ട്രയിലെ അഞ്ച് ലക്ഷം അധിക വോട്ട് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും

ലോകത്തിലുള്ളത് രണ്ടു തരം വ്യക്തികള്‍; ആണും പെണ്ണും; ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അംഗീകരിക്കില്ലെന്ന് ഡൊണള്‍ഡ് ട്രംപ്; അമേരിക്കന്‍ സൈന്യത്തില്‍ ഉള്ളവരെ പുറത്താക്കും

"എനിക്ക് ഒക്കെ ആരെങ്കിലും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം തരുമോ?; യോഗ്യനായ ഒരു വ്യക്തി അത് അർഹിക്കുന്നുണ്ട്"; ജസ്പ്രീത് ബുംറയുടെ വാക്കുകൾ വൈറൽ

നാട്ടിക ലോറി അപകടത്തില്‍ വണ്ടിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി; ഡ്രൈവറും ക്ലീനറും പൊലീസ് കസ്റ്റഡിയില്‍; കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

ഇസ്‌കോണ്‍ നേതാവ് ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്തതില്‍ ബംഗ്ലദേശില്‍ വ്യാപക സംഘര്‍ഷം; അഭിഭാഷകന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു

ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ഇസ്രയേല്‍; ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചു; ഇനിയും പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് നെതന്യാഹു

തോറ്റാൽ പഴി സഞ്ജുവിന്, വിജയിച്ചാൽ ക്രെഡിറ്റ് പരിശീലകന്; രാജസ്ഥാൻ റോയൽസ് മാനേജ്‌മന്റ് എന്ത് ഭാവിച്ചാണെന്ന് ആരാധകർ

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ