മോദിക്കു മാത്രമല്ല, എല്ലാ നേതാക്കള്‍ക്കും മമത സമ്മാനം കൊടുക്കാറുണ്ട്; വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമാണ് മോദിയുടേതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

മോദിക്ക് മാത്രമല്ല മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കും മമതാ ബാനര്‍ജി സമ്മാനങ്ങള്‍ അയക്കാറുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. മമത ബാനര്‍ജി എല്ലാ വര്‍ഷവും തനിക്ക് കുര്‍ത്തകള്‍ സമ്മാനമായി തരാറുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇക്കാര്യം പറഞ്ഞത്. എല്ലാവരോടും ബഹുമാനം വെച്ചു പുലര്‍ത്തുന്ന, അങ്ങേയറ്റം ഉപചാരശീലമുള്ള നേതാവാണ് മമതാ ദീദിയെന്നും തൃണമൂല്‍ നേതാവ് പറഞ്ഞു.

” മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട മാങ്ങ, മധുരപലഹാരങ്ങള്‍, കുര്‍ത്ത എന്നിവ എല്ലാവര്‍ഷവും അയക്കാറുണ്ട്. മാത്രമല്ല കൂടിക്കാഴ്ച നടത്താനായി പോകുമ്പോഴെല്ലാം എന്തെങ്കിലും സമ്മാനങ്ങള്‍ കൊണ്ടുപോകും. രാം നാഥ് കോവിന്ദിനും ഇത്തരത്തില്‍ സമ്മാനങ്ങള്‍ അയച്ചു കൊടുക്കാറുണ്ട്. അത് തന്നെയാണ് മോദിയ്ക്കും നല്‍കിയത്. ഇതൊന്നും അത്ര വലിയ കാര്യമല്ല. അടല്‍ ബിഹാരി വാജ്പേയിയ്ക്ക് മമതാ ജീ ബംഗാളി പലഹാരമായ മാല്‍പൂവ കൊടുത്തയക്കുമായിരുന്നു. അദ്ദേഹത്തിന് അത് ഏറെ ഇഷ്ടമായിരുന്നു. – തൃണമൂല്‍ നേതാവ് പഞ്ഞു.

നല്ല സൗഹൃദങ്ങളെ പോലും രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് മോദിയുടേത്. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കാന്‍ വേണ്ടിയുള്ള തന്ത്രം. മറ്റ് തന്ത്രങ്ങള്‍ പരാജയപ്പെട്ടതു പോലെ അദ്ദേഹത്തിന്റെ ഈ തന്ത്രവും പരാജയപ്പെടുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ഇത് മമതാ ബാനര്‍ജിയാണ്. മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയുമായി നല്ല ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് മമത. അദ്ദേഹത്തിന്റെ ഫ്ളാറ്റിലെ അറ്റകുറ്റപ്പണികള്‍ നടത്തി കൊടുക്കുകയും, രോഗാവസ്ഥയില്‍ അദ്ദേഹത്തെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ട് അസുഖവിവരങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു ദീദിയെന്ന് നേതാക്കള്‍ പറയുന്നു.

നടന്‍ അക്ഷയ്കുമാറുമായുള്ള സംഭാഷണ പരിപാടിയ്ക്കിടെയാണ് മോദിയുടെ പരാമര്‍ശം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ