നരേന്ദ്ര മോദിയുടെ പിന്‍ഗാമിയെ കണ്ടെത്തി; അടുത്ത പ്രധാനമന്ത്രി യുപിയില്‍ നിന്നോ ഗുജറാത്തില്‍ നിന്നോ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിന്‍ഗാമിയെ കണ്ടെത്തി ഇന്ത്യ ടുഡേയുടെ സര്‍വേ ഫലം. ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി മൂന്നാം തവണ പ്രധാനമന്ത്രി പദത്തിലെത്തിയിരിക്കുന്ന നരേന്ദ്ര മോദിയുടെ പിന്‍ഗാമി ആരെന്ന ചോദ്യം നേരത്തെ തന്നെ ബിജെപിയ്ക്കുള്ളിലും പുറത്തും ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ സര്‍വേ ഫലവുമായി ഇന്ത്യ ടുഡേ രംഗത്തെത്തിയത്.

അമിത്ഷാ, യോഗി ആദിത്യനാഥ്, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിംഗ് തുടങ്ങിയ പേരുകളായിരുന്നു വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്ന് കേട്ടത്. എന്നാല്‍ സര്‍വേ ഫലം വന്നതോടെ മറ്റുള്ളവരെ പിന്നിലാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ആണ് മുന്നിലെത്തിയിരിക്കുന്നത്. മോദിയ്ക്ക് ശേഷം അമിത്ഷാ ബിജെപി പ്രധാനമന്ത്രിയാകുമെന്ന് സര്‍വേ ഫലം പറയുന്നു.

നേരത്തെ പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്ന് വിലയിരുത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍വേ ഫലത്തില്‍ രണ്ടാം സ്ഥാനത്താണുള്ളത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. സര്‍വേയില്‍ പങ്കെടുത്ത 25 ശതമാനം പേര്‍ അമിത്ഷായെ പിന്തുണച്ചു.

നാലാം സ്ഥാനത്ത് രാജ്‌നാഥ് സിംഗും അഞ്ചാം സ്ഥാനത്ത് ശിവരാജ് സിംഗ് ചൗഹാനും ഇടംനേടി. അതേസമയം സര്‍വേയില്‍ 19 ശതമാനം ആളുകളാണ് യോഗി ആദിത്യ നാഥിനെ പിന്തുണച്ചത്. ഉത്തര്‍പ്രദേശിലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട പരാജയം യോഗിയുടെ പിന്തുണ കുറയാന്‍ കാരണമായെന്നും വിലയിരുത്തലുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ