നാഷണൽ ഹെറാൾഡ് കേസ്; സോണിയക്കും രാഹുലിനും ഇഡിയുടെ കുറ്റപത്രം

നാഷണൽ ഹെറാൾഡ് കേസിൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും മാതാവ് സോണിയ ഗാന്ധിക്കും എതിരെ കുറ്റപത്രം സമർപ്പിച്ചു. ഡൽഹി റൗസ് അവന്യു കോടതിയിലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ സാം പിത്രോഡയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. ഈ മാസം 25ന് കേസ് കോടതി പരിഗണിക്കും.

നാഷണൽ ഹെറാൾഡ് പത്രത്തിൻ്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണ്ണൽസിൻ്റെ കോടികൾ വില വരുന്ന ആസ്തി സോണിയയും രാഹുലും ഡയറക്ടർമാരായ യംഗ് ഇന്ത്യൻ എന്ന കമ്പനി തട്ടിയെടുത്തുവെന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയുടെ പരാതിയിലാണ് ഇ ഡി കേസെടുത്തത്.

നാഷണൽ ഹെറാൾഡ് ദിനപത്രത്തിൻ്റെ നടത്തിപ്പ് കമ്പനിയായിരുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്, ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് 90 കോടി രൂപ പലിശയില്ലാ വായ്പ എടുത്തിരുന്നു. ഈ തുക തിരിച്ചടയ്ക്കാതെ വന്നപ്പോൾ 2010 ൽ അഞ്ചു ലക്ഷം രൂപ മൂലധനവുമായി രൂപീകരിച്ച യങ് ഇന്ത്യൻ എന്ന കമ്പനി 5000 കോടിയുടെ സ്വത്തുള്ല അസോസിയേറ്റഡ് ജേണൽസ് കമ്പനിയെ കൈവശപ്പെടുത്തിയെന്നാണ് ആരോപണം.

സോണിയ, രാഹുൽ, മല്ലികാർജുൻ ഖാർഗെ, സാം പിട്രോഡ തുടങ്ങിയവരാണ് യങ് ഇന്ത്യൻ കമ്പനിയുടെ ഡയറക്ടർമാർ. സുബ്രഹ്‌മണ്യൻ സ്വാമിയാണ് കേസ് കൊടുത്തത്. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരേ സുബ്രഹ്‌മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയിൽ നൽകിയ കേസ്.സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും കൂട്ടാളികളും ചേർന്ന്, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ല എ.ജെ.എൽ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്‌മണ്യം സ്വാമി ആരോപിക്കുന്നത്.

Latest Stories

അല്പം ഭാവന കലര്‍ത്തിയതാണ്, പോസ്റ്റല്‍ വോട്ടുകള്‍ തിരുത്തിയിട്ടില്ല; വിവാദ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

തലസ്ഥാനത്ത് യുവ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം; പ്രതി ബെയ്ലിന്‍ ദാസ് പൊലീസ് കസ്റ്റഡിയില്‍

പാകിസ്ഥാന് പിന്തുണ നല്‍കി, ഇനി ഇന്ത്യയുടെ ഊഴം; നിലപാട് കടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, തുര്‍ക്കിയിലേക്കുള്ള യാത്രകള്‍ വ്യാപകമായി റദ്ദാക്കി ഇന്ത്യക്കാര്‍

പാകിസ്ഥാനെ പോലൊരു 'തെമ്മാടി രാഷ്ട്രത്തിന്റെ' പക്കല്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോ?; അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി പാക് ആണവായുധങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് രാജ്‌നാഥ് സിംഗ്‌

ഇന്ത്യ ഇറക്കുമതി നികുതി ഒഴിവാക്കിയെന്ന് ഡൊണാള്‍ഡ് ട്രംപ്; യുഎസ് നികുതിയില്‍ പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍

'ഡിവോഴ്‌സ് ചെയ്യാവുന്ന ഒരേയൊരു ബന്ധം ഭാര്യയും ഭർത്താവും തമ്മിലുള്ളത്, മറ്റൊരു ബന്ധവും നമുക്ക് വിച്ഛേദിക്കാനാകില്ല'; മമ്മൂട്ടി

‘ഞാൻ പാർട്ടി വക്താവല്ല, വ്യക്തിപരമായ അഭിപ്രായം പറഞ്ഞു’; കേന്ദ്രനേതൃത്വം താക്കീത് ചെയ്‌തെന്ന വാർത്ത തള്ളി ശശി തരൂർ

ക്ഷേത്രങ്ങളില്‍ ഇനിയും പാടും, അംബേദ്കര്‍ പൊളിറ്റിക്സിലാണ് താന്‍ വിശ്വസിക്കുന്നത്; ആര്‍എസ്എസ് നേതാവിന്റെ വിവാദ പ്രസംഗത്തില്‍ പ്രതികരിച്ച് വേടന്‍

INDIAN CRICKET: ധോണിയുടെ അന്നത്തെ പ്രവചനം കൃത്യമായി, കോഹ്‌ലിയെ ഇറക്കി വിടാൻ ഇരുന്നവരെ കണ്ടം വഴിയോടിച്ച് ഒറ്റ ഡയലോഗ്; സംഭവിച്ചത് ഇങ്ങനെ

പറഞ്ഞതില്‍ മാറ്റമൊന്നുമില്ല, ആരെയും കൊന്നിട്ടില്ല; വെളിപ്പെടുത്തലിന് പിന്നാലെ ജി സുധാകരന്റെ മൊഴിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍