ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ഭരണം പിടിക്കാനായി നടത്തിയ ബിജെപി യോഗത്തില്‍ പങ്കെടുത്ത സംഭവം വിവാദമാകുന്നു

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ബിജെപി യോഗത്തില്‍ പങ്കെടുത്ത സംഭവം വിവാദമാകുന്നു. ബിജെപി, ആര്‍എസ്എസ് യോഗത്തിലാണ് അജിത്ത് ഡോവല്‍ പങ്കെടുത്തത്. ഇതിനു എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ വസതിയിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ ത്രിപുരയില്‍ ഭരണം പിടിക്കാന്‍ സാധിക്കുമോ എന്ന വിഷയത്തിലാണ് ചര്‍ച്ച നടത്തിയത്. ഇതിനു പുറമെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രവര്‍ത്തനവും യോഗത്തില്‍ ചര്‍ച്ചയായി. മേഘാലയ, നാഗാലാന്‍ഡ് ഭരണം പിടിക്കാനുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ബിജെപി യോഗത്തില്‍ പങ്കെടുക്കാന്‍ ഡോവലിനെ ക്ഷണിച്ചത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍
പ്രവര്‍ത്തിച്ച പരിചയം മുന്‍നിര്‍ത്തിയാണെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.