മുംബൈയില്‍ നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം. മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യയ്ക്ക് സമീപമാണ് അപകടം നടന്നത്. ഇന്ന് വൈകുന്നേരം 4ന് ആയിരുന്നു അപകടം നടന്നത്. അപകടത്തിന് പിന്നാലെ 101 യാത്രക്കാരെ രക്ഷിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
അപകടത്തില്‍ ജീവന്‍ നഷ്ടമായവരില്‍ 0 പേര്‍ സാധാരണക്കാരും 3 പേര്‍ നേവി ഉദ്യോഗസ്ഥരുമാണ്. നീല്‍കമല്‍ എന്ന യാത്രാ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റാ ഗുഹകളിലേക്ക് പോകുകയായിരുന്നു നീല്‍കമല്‍ എന്ന യാത്രാ ബോട്ട്. അപടകം നടക്കുമ്പോള്‍ ബോട്ടില്‍ നൂറിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Read more
അമിതവേഗതയിലെത്തിയ നേവി സ്പീഡ് ബോട്ട് നിയന്ത്രണംവിട്ട് യാത്രാ ബോട്ടില്‍ ഇടിച്ചതാണ് അപകട കാരണം. ഇടിയുടെ ആഘാതത്തില്‍ യാത്രാ ബോട്ട് ആടിയുലഞ്ഞതോടെ യാത്രക്കാര്‍ കൂട്ടമായി കടലിലേക്ക് എടുത്തുചാടിയതാണ് അപകടത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചത്. സംഭവത്തില്‍ നേവി അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.