നക്സൽ ആക്രമണം; ഛത്തീസ്ഗഢിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്ഗഢിൽ നക്സിൽ ആക്രമണത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ബിജാപ്പൂർ ജില്ലയിൽ ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. മാണ്ഡിമാർക വനത്തിനുള്ളിൽ നക്സലുകൾ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടം. നാല് പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു.

സംസ്ഥാന ടാസ്ക് ഫോഴ്സിലെ ചീഫ് കോൺസ്റ്റബിൾ ഭാരത് ലാൽ സാഹു കോൺസ്റ്റബിൾ സാതർ സിങ് എന്നിവരാണ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ മികച്ച ചികിത്സക്കായി ഇവരെ റായ്പൂരിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.

അതേസമയം ഛത്തി​സ്ഗ​ഢു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മഹാരാഷ്ട്രയിലെ ഗ​ഡ്ചി​റോ​ളി​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 12 ന​ക്സ​ലു​ക​ളെ വ​ധി​ച്ച​താ​യി സു​ര​ക്ഷാ​സേ​ന അ​റി​യി​ച്ചിരുന്നു. ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട്, വ​ൻ​ഡോ​ളി ​ഗ്രാ​മ​ത്തി​ലാ​ണ് സി 60 ​ക​മാ​ൻ​ഡോ​സും ന​ക്സ​ലു​ക​ളും ത​മ്മി​ൽ ​ഏ​റ്റു​മു​ട്ടി​യ​ത്.

ആ​റ് മ​ണി​ക്കൂ​റോ​ളം വെ​ടി​വെ​പ്പു​ണ്ടാ​യി. പി​ന്നീ​ട്, ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ 12 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക​രി​കി​ൽ​നി​ന്ന് തോ​ക്കു​ക​ളും ക​ണ്ടെ​ടു​ത്തു. ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന മേ​ഖ​ല​യു​ൾ​പ്പെ​ടു​ന്ന തി​പാ​ഗ​ഡ് ദ​ള​ത്തി​ന്റെ നേ​താ​വ് വി​ശാ​ൽ അ​ത്റാ​മും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സി 60 ​ക​മാ​ൻ​ഡോ​സി​ലെ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​ക്കും ജ​വാ​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ക​മാ​ൻ​ഡോ​സി​ന് മ​ഹാ​രാ​ഷ്​​ട്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി ദേ​വേ​​ന്ദ്ര ഫ​ഡ്നാ​വി​സ് 51ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലും മേ​ഖ​ല​യി​ൽ ന​ട​ന്ന സ​മാ​ന​മാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് ന​ക്സ​ലു​ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ