ഹരിയാന ബിജെപി അധ്യക്ഷന്‍ നയാബ് സിങ് സെയ്നി ഇന്ന് പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. വൈകിട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞ. ബിജെപി സംസ്ഥാന അധ്യക്ഷനായ അദേഹം കുരുക്ഷേത്ര ലോക്സഭാ മണ്ഡലത്തിലെ എംപികൂടിയാണ് ബിജെപി – ജെജെപി (ജനനായക് ജനത പാര്‍ട്ടി) സഖ്യ സര്‍ക്കാര്‍ രാജിവെച്ചതിന് പിന്നാലെയാണ് നിര്‍ണായക നീക്കം. പുതിയ മന്ത്രിസഭയില്‍ ജെജെപി അംഗങ്ങളുണ്ടായിരിക്കില്ല.
ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിജെപിയും ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗട്ടാല നയിക്കുന്ന ജെജെപിയും തമ്മില്‍ ധാരണയിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഇന്നു ഖട്ടര്‍ രാജിവെച്ചത്.
ന്തുണയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഹരിയാനയിലെ പത്തു സീറ്റുകളിലും ബിജെപിയാണ് കഴിഞ്ഞ തവണ ജയിച്ചത്.
ഇതില്‍ രണ്ടു സീറ്റുകള്‍ വേണമെന്ന് ജെജെപിയുടെ ആവശ്യമാണ് സര്‍ക്കാരിന്റെ രാജിക്ക് തന്നെ വഴിവെച്ചിരിക്കുന്നത്. സജ്ഞയ് ഭാട്ട്യ, നയിബ് സിംഗ് സൈനി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ഖട്ടര്‍ രാവിലെ 11നാണ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്.
ബിജെപി എംഎല്‍എമാരുടെയും സര്‍ക്കാരിനെ പിന്തുണക്കുന്ന സ്വതന്ത്ര എംഎല്‍എമാരുടെയും യോഗം ഖട്ടര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമില്ലാതിരുന്ന ബിജെപി ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെജെപിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കുകയായിരുന്നു.
Read more
90 അംഗ നിയമസഭയില്‍ ബിജെപിക്ക് 41 എംഎല്‍എമാരായിരുന്നു ഉണ്ടായിരുന്നു. കേവല ഭൂരിപക്ഷത്തിന് 46 പേരുടെ പിന്തുണ ആവശ്യമാണ്. നിലവില്‍ 41 എംഎല്‍എമാര്‍ക്ക് പുറമെ 6 സ്വതന്ത്രരുടെ പിന്തുണയും ബിജെപിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജിക്ക് പിന്നലെ സര്‍ക്കാര്‍ രൂപികരണം നിരീക്ഷിക്കുന്നതിനായി കേന്ദ്ര മന്ത്രി അര്‍ജുന്‍ മുണ്ടയും ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.