നയാബ് സിങ് സെയ്നി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി; ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ; ജനനായക് ജനത പാര്‍ട്ടിയുമായുള്ള സഖ്യം ബിജെപി ഉപേക്ഷിച്ചു

ഹരിയാന ബിജെപി അധ്യക്ഷന്‍ നയാബ് സിങ് സെയ്നി ഇന്ന് പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. വൈകിട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞ. ബിജെപി സംസ്ഥാന അധ്യക്ഷനായ അദേഹം കുരുക്ഷേത്ര ലോക്സഭാ മണ്ഡലത്തിലെ എംപികൂടിയാണ് ബിജെപി – ജെജെപി (ജനനായക് ജനത പാര്‍ട്ടി) സഖ്യ സര്‍ക്കാര്‍ രാജിവെച്ചതിന് പിന്നാലെയാണ് നിര്‍ണായക നീക്കം. പുതിയ മന്ത്രിസഭയില്‍ ജെജെപി അംഗങ്ങളുണ്ടായിരിക്കില്ല.

ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിജെപിയും ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗട്ടാല നയിക്കുന്ന ജെജെപിയും തമ്മില്‍ ധാരണയിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഇന്നു ഖട്ടര്‍ രാജിവെച്ചത്.

ന്തുണയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഹരിയാനയിലെ പത്തു സീറ്റുകളിലും ബിജെപിയാണ് കഴിഞ്ഞ തവണ ജയിച്ചത്.

ഇതില്‍ രണ്ടു സീറ്റുകള്‍ വേണമെന്ന് ജെജെപിയുടെ ആവശ്യമാണ് സര്‍ക്കാരിന്റെ രാജിക്ക് തന്നെ വഴിവെച്ചിരിക്കുന്നത്. സജ്ഞയ് ഭാട്ട്യ, നയിബ് സിംഗ് സൈനി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ഖട്ടര്‍ രാവിലെ 11നാണ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്.

ബിജെപി എംഎല്‍എമാരുടെയും സര്‍ക്കാരിനെ പിന്തുണക്കുന്ന സ്വതന്ത്ര എംഎല്‍എമാരുടെയും യോഗം ഖട്ടര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമില്ലാതിരുന്ന ബിജെപി ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെജെപിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കുകയായിരുന്നു.

90 അംഗ നിയമസഭയില്‍ ബിജെപിക്ക് 41 എംഎല്‍എമാരായിരുന്നു ഉണ്ടായിരുന്നു. കേവല ഭൂരിപക്ഷത്തിന് 46 പേരുടെ പിന്തുണ ആവശ്യമാണ്. നിലവില്‍ 41 എംഎല്‍എമാര്‍ക്ക് പുറമെ 6 സ്വതന്ത്രരുടെ പിന്തുണയും ബിജെപിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജിക്ക് പിന്നലെ സര്‍ക്കാര്‍ രൂപികരണം നിരീക്ഷിക്കുന്നതിനായി കേന്ദ്ര മന്ത്രി അര്‍ജുന്‍ മുണ്ടയും ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍