ശരത് പവാറിനായി മുറവിളി കൂട്ടി എൻ.സി.പി; രാജി തള്ളി, പ്രമേയം പാസാക്കി കോർ കമ്മിറ്റി

എൻസിപി അദ്ധ്യക്ഷ സ്ഥാനം ഒഴിയാനുള്ള ശരത് പവാറിന്റെ തീരുമാനത്തെ അംഗീകരിക്കാതെ എൻസിപി. പവാർ തന്നെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് എൻസിപി 18 അംഗ കോർ കമ്മിറ്റി പ്രമേയം പാസാക്കി. പ്രവർത്തരും ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിഷേധം ഉയർത്തുകയാണ്. രാജി തള്ളിയത് പ്രവർത്തരുടെ വികാരം മാനിച്ചാണെന്ന് പ്രഫുൽ പട്ടേൽ വിശദീകരിച്ചു. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാൻ ശരദ് പവാർ നിശ്ചയിച്ച 18 അംഗങ്ങൾ ഉൾപ്പെടുന്നതാണ് കോർ കമ്മിറ്റി. ശരത് പവാർ പദവിയിൽ തുടരണമെന്ന് പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെട്ടു.

അജിത് പവാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച് ശരദ് പവാറിന്റെ മകൾ കൂടിയായ സുപ്രിയയെ അദ്ധ്യക്ഷയാക്കാനാണ് എൻസിപിയിൽ ചർച്ചകൾ ഉയർന്നിരുന്നത്. എന്നാൽ പാർട്ടിനേതാക്കളും ,അണികളും ഒറ്റക്കെട്ടായി ശരത് പവാറിനെ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പ്രതിപക്ഷ പാർട്ടികളും പിന്തുണയുമായെത്തി.

ശരത് പവാർ എൻസിപി ദേശീയ അദ്ധ്യക്ഷ പദവി ഒഴിയരുതെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. മതനിരപേക്ഷ മുന്നണി ശക്തമാക്കാൻ ശരത് പവാർ എൻസിപി അദ്ധ്യക്ഷ പദവിയിൽ വേണം. 2024ൽ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ പവാർ തീരുമാനം പുനഃപരിശോധിയ്ക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.

കഴിഞ്ഞ മെയ് രണ്ടിനാണ് ശരത് പവാർ എൻസിപി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ തൽ സ്ഥാനത്തേക്ക് സുപ്രിയ സുലെയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയും എം കെ സ്റ്റാലിനും ഫോണിൽ സുപ്രിയയെ വിളിച്ചു സംസാരിച്ചിരുന്നു. നിലവിൽ ലോക്സഭാ അംഗമാണ് സുപ്രിയ സുലെ.

Latest Stories

ധോണിയുടെ ആ കലിപ്പൻ സ്വഭാവം നിങ്ങൾ താങ്ങില്ല, അവൻ ബോളറെ കണ്ടം വഴിയോടിക്കും: രവിചന്ദ്രൻ അശ്വിൻ

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം