മഹാരാഷ്ട്രയിലും ജാർഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. ആദ്യഫലസൂചനകളിൽ രണ്ട് സംസ്ഥാനങ്ങളും എൻഡിഎ മുന്നണിയാണ് മുന്നിലുള്ളത്. മഹാരാഷ്ട്രയിൽ 58 സീറ്റുകളിൽ എൻഡിഎ ഉൾപ്പെടുന്ന മഹായുതി സഖ്യം മുന്നിൽ നിൽക്കുമ്പോൾ ഇന്ത്യ സഖ്യം നയിക്കുന്ന മഹാവികാസ് അഘാഡി 13 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
Read more
ജാർഖണ്ഡിൽ എൻഡിഎ 28 സീറ്റുകളായിൽ ലീഡ് ചെയ്യുന്നു. ഇന്ത്യ സഖ്യം 11 സീറ്റുകളായിലാണ് ലീഡ് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ 288-ഉം ഝാർഖണ്ഡിൽ 81-ഉം മണ്ഡലങ്ങളാണുള്ളത്. മഹാരാഷ്ട്രയിൽ 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.