എന്‍ഡിഎ യോഗം അവസാനിച്ചു; രാഷ്ട്രപതിയെ കാണുന്നത് ഏഴിന് എംപിമാരുടെ യോഗത്തിന് ശേഷം

എന്‍ഡിഎ സഖ്യം വെള്ളിയാഴ്ച ചേരുന്ന എംപിമാരുടെ യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണും. സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗത്തിലാണ് തീരുമാനം. സഖ്യകക്ഷി നേതാവായി യോഗം മോദിയെ തിരഞ്ഞെടുത്തു.

നേരത്തെ ഇന്ന് ചേരുന്ന യോഗത്തിന് ശേഷം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കാണുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന സഖ്യകക്ഷികളുടെ യോഗത്തിന് ശേഷമാണ് രാഷ്ട്രപതിയെ കാണുന്നത് ഏഴാം തീയതിയിലേക്ക് മാറ്റിയത്. 292 സീറ്റുകളാണ് എന്‍ഡിഎ സഖ്യം നേടിയത്.

നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, അമിത്ഷാ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ജെഡിയു നേതാക്കളായ ലല്ലന്‍ സിംഗ്, സഞ്ജയ് ഝാ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. രാജ്യത്ത് 240 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്.

Latest Stories

'പാലക്കാട്' ഇടത് സരിൻ തന്നെ; ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകളില്ല; വിവരം അറിഞ്ഞത് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

വിവാദങ്ങൾക്ക് അവസാനം; കങ്കണയുടെ 'എമർജൻസി'ക്ക് സെൻസർ സർട്ടിഫിക്കറ്റ്

ദിവ്യശാസനയില്‍ ഒരു ആത്മഹത്യ

'ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാൽ പോക്‌സോ കുറ്റം'; ഉത്തരവുമായി ഹൈക്കോടതി

'ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്..., കേള്‍ക്കണ്ടേ'; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

ബലാത്സംഗ ആരോപണത്തിൽ അകപ്പെട്ട് കിലിയൻ എംബപ്പേ; പിന്തുണയുമായി റയൽ മാഡ്രിഡ് താരങ്ങൾ

അവന്റെ കാര്യത്തിൽ ഒരു റിസ്‌ക്കിനും ഞങ്ങൾ തയാറല്ല, അദ്ദേഹത്തിനും പേടിയുണ്ട്; കടുപ്പമേറിയ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് രോഹിത് ശർമ്മ

'എന്‍ഒസി വൈകിപ്പിച്ചിട്ടില്ല, ഫയൽ തീർപ്പാക്കിയത് ഒൻപത് ദിവസം കൊണ്ട്'; നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള