അയോദ്ധ്യ വിധി: പാകിസ്ഥാന്റെ പ്രസ്താവനയെ തള്ളി ഇന്ത്യ

അയോദ്ധ്യ വിധി സംബന്ധിച്ച പാകിസ്ഥാന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ. പാകിസ്താന്റെ അനാവശ്യവും സ്വേച്ഛവുമായ പ്രസ്താവനയെ തള്ളികളയുന്നെന്ന് ഇന്ത്യ അറിയിച്ചു. അയോദ്ധ്യ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും വ്യക്തമാക്കി.

നിയമവാഴ്ചയോടും എല്ലാവിശ്വാസത്തോടുമുള്ള തുല്യ ബഹുമാനം ഉള്‍കൊള്ളുന്നതാണ് ഈ വിധി. അത് പാകിസ്താന് മനസ്സിലാക്കാന്‍ കഴിയാത്തതില്‍ അത്ഭുതമില്ലെന്നും ഇന്ത്യ അറിയിച്ചു.വിദ്വേഷം പ്രകടിപ്പിക്കുക എന്ന നിര്‍ബന്ധ ബുദ്ധിയോടെ മറ്റൊരു രാജ്യത്തിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ അഭിപ്രായം പറയാനുള്ള പാകിസ്താന്റെ ശ്രമം Iഅപലപനീയമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാറാണ് ഇത് സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

അയോദ്ധ്യ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി നീതിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പാകിസ്ഥാന്‍ പ്രസ്താവിച്ചിരുന്നു.ഇതിനെതിരെയുള്ള മറുപടിയായിട്ടാണ് ഇന്ത്യ രംഗത്തുവന്നത്.

ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന് വവ്യക്തമാക്കുന്നതാണ് അയോദ്ധ്യ വിഷയത്തിലെ വിധിയെന്ന് പാകിസ്ഥാന്‍ അഭിപ്രായപ്പെടുന്നത്.അവരുടെ വിശ്വാസങ്ങളും ആരാധനാലയങ്ങളും ഭീഷണിയിലാണെന്നാണ് പാകിസ്ഥാന്‍ പറയുന്നു.ഇന്ത്യന്‍ സര്‍ക്കാര്‍ മുസ്ലിംകളുടെ ജീവിതത്തിന്റെയും അവകാശങ്ങളുടെയും സ്വത്തുക്കളുടെയും സംരക്ഷണം ഉറപ്പുവരുത്തണമെന്നും “”മുസ്ലിംകള്‍ ഹിന്ദു തീവ്രവാദികളുടെയും തീക്ഷ്ണതയുടെയും ഇരകളാകുന്നത് കണ്ട് നിശബ്ദരായി ഇരിക്കരുതെന്നും പാകിസ്ഥാന്‍ പ്രസ്താവനയില്‍ പറയുന്നു.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍