എന്‍ഡിടിവി ഇനി മലയാളത്തിലും; ഒന്‍പത് പുതിയ ചാനലുകള്‍ പ്രഖ്യാപിച്ചു; ചാനലിനെ ആഗോള മാധ്യമ മള്‍ട്ടി-പ്ലാറ്റ്‌ഫോം സ്ഥാപനമാക്കി മാറ്റുമെന്ന് ഗൗതം അദാനി

ന്യൂഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡ് (എന്‍ഡിടിവി) മലയാളത്തിലടക്കം പുതിയ ചാനലുകള്‍ പ്രഖ്യാപിച്ചു. ഒന്‍പത് പുതിയ പ്രദേശിക ചാനലുകളാണ് എന്‍ഡിടിവി പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍ഡിടിവി 24ഃ7, ഹിന്ദി വാര്‍ത്താ ചാനലായ എന്‍ഡിടിവി ഇന്ത്യ, ബിസിനസ് വാര്‍ത്താ ചാനലായ എന്‍ഡിടിവി പ്രോഫിറ്റ് എന്നിവയ്ക്ക് പുറമെയാണ് പുതിയ ചാനലുകള്‍ ആരംഭിക്കുക. എന്‍ഡിടിവിയെ മള്‍ട്ടി-പ്ലാറ്റ്‌ഫോം ആഗോള മാധ്യമ സ്ഥാപനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഗൗതം അദാനിയുടെ പുതിയ പ്രഖ്യാപനം.

പ്രാദേശിക ചാനലുകള്‍ ആരംഭിക്കുന്നതിന്റെ ആദ്യപടിയായ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തില്‍ നിന്ന് അനുമതി തേടാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ച ശേഷം ചാനലുകളുടെ ലോഞ്ചിങ് തീയതികള്‍ പ്രഖ്യാപിക്കുമെന്ന് എന്‍ഡിടിവി അധികൃതര്‍ വ്യക്തമാക്കി. കേരളം (മലയാളം), തമിഴ്‌നാട് (തമിഴ്), പശ്ചിമ ബംഗാള്‍ (ബംഗാളി), തെലുങ്കാന (തെലുങ്ക്), ആന്ധ്രപ്രദേശ് (കന്നഡ), ഇതിനു പുറമെ
ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പ്രത്യേകം ഹിന്ദി ചാനലുകള്‍ ആരംഭിക്കുമെന്നും ഗൗതം അദാനി വ്യക്തമാക്കിയിട്ടുണ്ട്.

എന്‍ഡിടിവിയില്‍ അദാനി ഗ്രൂപ്പ് പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെയാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പണ്‍ ഓഫര്‍ അവതരിപ്പിക്കാന്‍ അദാനി ഗ്രൂപ്പിന് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)അനുമതി നല്‍കിയതോടെയാണ് ചാനലിന്റെ നിയന്ത്രണം പൂര്‍ണമായും ഗൗതം അദാനിയുടെ കൈകളില്‍ എത്തിയത്. അദാനി ഗ്രൂപ്പിന് ഒപ്പം, വിശ്വപ്രദാന്‍ കൊമ്മേര്‍ഷ്യല്‍ നെറ്റ്വര്‍ക്ക്(വി സി പി എല്‍ ), എ എം ജി മീഡിയ എന്നിവര്‍ ചേര്‍ന്നാണ് 1.67 കോടി ഓഹരികള്‍ വാങ്ങിയത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍