മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങൾക്കിടയിലും മഹാത്മാഗാന്ധിയുടെ ആശയങ്ങളെ ഇന്ത്യയിലേക്കും ലോകത്തിലേക്കും വീണ്ടും അവതരിപ്പിക്കേണ്ടതുണ്ടെന്ന് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ.
“നമ്മൾ ശുദ്ധിയുള്ളവരായിരിക്കണമെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ പ്രധാനമന്ത്രി മോദി സ്വച്ഛഭാരത് അഭിയാനുമായി ഈ ആശയം വീണ്ടും അവതരിപ്പിച്ചു. നാമെല്ലാവരും ഇതിനെക്കുറിച്ച് അറിഞ്ഞു, കൂടുതൽ അവബോധമുണ്ടായി,” മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഉള്ള പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
“അതിനാൽ ഗാന്ധിജിയുടെ ആശയങ്ങൾ പ്രസ്കതമാണെന്നും വീണ്ടും കൊണ്ടുവരേണ്ടതുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. എല്ലാം ഡിജിറ്റലൈസ് ചെയ്തു, ലോകം മാറിക്കൊണ്ടിരിക്കുന്നതിനാൽ ഗാന്ധിജി 2.0 നമ്മൾക്ക് ആവശ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയ്മക്ക് വേണ്ടി നടത്തിയ ചടങ്ങിൽ പ്രസംഗിച്ച പ്രധാനമന്ത്രി മോദി ഗാന്ധിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ പങ്ക് വഹിച്ച ചലച്ചിത്ര ടെലിവിഷൻ പ്രവർത്തകരെ അഭിനന്ദിച്ചു.