'നീറ്റ് ചോദ്യ പേപ്പറുകള്‍ കത്തിച്ച നിലയിൽ'; തെളിവുകൾ വീണ്ടെടുത്ത് ബിഹാർ പൊലീസ്, സിബിഐക്ക് കൈമാറി

നീറ്റ് ചോദ്യപേപ്പർ ചോർന്ന കേസിൽ സിബിഐ അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവ് നല്‍കി ബീഹാർ പൊലീസ്. 200 നീറ്റ് ചോദ്യപേപ്പറുകൾ കത്തിച്ചതായി പൊലീസ് നൽകിയ തെളിവുകളിൽ പറയുന്നു. ഈ കണ്ടെത്തിയ ചോദ്യപേപ്പറുകളിൽ നിന്നും 68 എണ്ണം അവശിഷ്ടങ്ങളിൽ നിന്ന് വീണ്ടെടുത്തതായി ബീഹാർ പൊലീസ് പറയുന്നു.

ജാര്‍ഖണ്ഡിലെ ഒയാസിസ് സ്കൂള്‍ കേന്ദ്രത്തിലെ ചോദ്യ പേപ്പറുകളാണ് ചോര്‍ന്നതെന്നാണ് സ്ഥിരീകരണം. കത്തിച്ച പേപ്പറുകളിലെ ചോദ്യങ്ങൾ യഥാർത്ഥ പേപ്പറുമായി യോജിക്കുന്നത്. ഇതുസംബന്ധിച്ച തെളിവുകളാണ് ബീഹാർ പൊലീസ് സിബിഐക്ക് കൈമാറിയത്. ബിഹാറിൽ അറസ്റ്റിലായ വ്യക്തി 30 വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. 68 ചോദ്യങ്ങൾ ഒറിജിനലിന് സമാനമാണെന്നും കത്തിച്ച സ്ക്രാപ്പുകളിലെയും ഒറിജിനൽ പേപ്പറിലെയും ഈ ചോദ്യങ്ങളുടെ സീരിയൽ നമ്പറുകളും സമാനമാണെന്നും പൊലീസ് പറഞ്ഞു.

ജാർഖണ്ഡിലെ ഹസാരിബാഗിലെ എൻടിഎയുടെ നിയുക്ത പരീക്ഷാ കേന്ദ്രമായിരുന്ന സിബിഎസ്ഇ-അഫിലിയേറ്റ് ചെയ്ത സ്വകാര്യ സ്കൂളായ ഒയാസിസ് സ്കൂൾ. കത്തിച്ച അവശിഷ്ടങ്ങൾ യഥാർത്ഥ പേപ്പറും അതിലെ ചോദ്യങ്ങളുമായി പൊരുത്തപ്പെടുത്താൻ ഇ ഓ യു ഫോറൻസിക് ലബോറട്ടറിയുടെ സഹായം സ്വീകരിച്ചു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ വിദ്യാഭ്യാസ മന്ത്രാലയം ശനിയാഴ്ച തീരുമാനിച്ചത്.

കേസിൽ അറസ്റ്റിലായ ഉദ്യോഗാർത്ഥികൾ താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് ബീഹാർ പോലീസ് കത്തിച്ച ചോദ്യ പേപ്പറിൻ്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുന്നത്. പിടിച്ചെടുത്ത പേപ്പറുകളിൽ ഒരു സ്‌കൂളിൻ്റെ പരീക്ഷാ കേന്ദ്ര കോഡും കണ്ടെത്തിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ആകെ എണ്ണം 18 ആയി. ഇന്നലെ അഞ്ച് പ്രതികളെ കൂടി ഇ ഓ യു അറസ്റ്റ് ചെയ്തിരുന്നു.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു