പട്ടേലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ നെഹ്‌റു ആഗ്രഹിച്ചിരുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി; അല്ലെന്ന് തെളിയിച്ച് ചരിത്രകാരൻ രാമചന്ദ്ര ഗുഹ

1947- ൽ തന്റെ ആദ്യ മന്ത്രിസഭയിൽ സർദാർ പട്ടേലിനെ ജവഹർലാൽ നെഹ്‌റു ആഗ്രഹിച്ചിരുന്നില്ലെന്ന് വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യൻ ജയ്‌ശങ്കർ പറഞ്ഞതിനെച്ചൊല്ലി ട്വിറ്ററിൽ വാക്ക് പോര്. നെഹ്‌റു തന്റെ മന്ത്രിമാരുടെ ആദ്യ പട്ടികയിൽ വല്ലഭായ് പട്ടേലിനെ ഒഴിവാക്കിയിരുന്നു എന്ന് പ്രശസ്ത സിവിൽ സർവീസുകാരനും മലയാളിയുമായ വി പി മേനോന്റെ ജീവചരിത്രത്തിൽ നിന്ന് താൻ മനസ്സിലാക്കിയതായി ജയ്ശങ്കർ പറഞ്ഞു.

“നാരായണി ബസു എഴുതിയ വി.പി മേനോന്റെ ജീവചരിത്രം പ്രകാശനം ചെയ്തു. പട്ടേലിന്റെ മേനോനും നെഹ്റുവിന്റെ മേനോനും തമ്മിൽ വലിയ അന്തരമുണ്ട്. ഒരു ചരിത്രപുരുഷന് കാത്തിരുന്ന നീതി ലഭിച്ചു,” മന്ത്രി ട്വീറ്റ് ചെയ്തു.

“1947- ൽ നെഹ്‌റു പട്ടേലിനെ മന്ത്രിസഭയിൽ വേണ്ടെന്നും പ്രാഥമിക മന്ത്രിസഭാ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും പുസ്തകത്തിൽ നിന്ന് മനസ്സിലാക്കി. വളരെ ചർച്ചയാവേണ്ട ഒരു വിഷയം. ഈ വെളിപ്പെടുത്തലിൽ രചയിതാവ് നിലകൊള്ളുന്നുവെന്ന് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, ”കേന്ദ്രമന്ത്രി പറഞ്ഞു. സർദാർ പട്ടേൽ മരിച്ചപ്പോൾ അദ്ദേഹത്തിനെ കുറിച്ചുള്ള ഓർമ്മകൾ ഇല്ലതാക്കാനായി ബോധപൂർവമായ പ്രചാരണം ആരംഭിച്ചിരുന്നതായും വി.പി മേനോനെ ഉദ്ധരിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു.

കേന്ദ്രമന്ത്രിയുടെ കുറിപ്പിനോട് പ്രതികരിച്ചവരിൽ പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹയും ഉൾപ്പെടുന്നു. കേന്ദ്ര മന്ത്രി പറഞ്ഞതിനെ കെട്ടുകഥ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

“പ്രൊഫസർ ശ്രീനാഥ് രാഘവൻ ദി പ്രിന്റിൽ സമഗ്രമായി പൊളിച്ചടുക്കിയ ഒരു മിഥ്യയാണിത്. കൂടാതെ, ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തവരെ കുറിച്ചുള്ള വ്യാജവാർത്തകളും, ശത്രുതയുണ്ടായിരുന്നെന്ന തെറ്റായ പ്രചാരണവും വിദേശകാര്യ മന്ത്രിയുടെ ജോലിയല്ല. അദ്ദേഹം ഇത് ബിജെപിയുടെ ഐടി സെല്ലിന് വിട്ടുകൊടുക്കണം, ”രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു.

താമസിയാതെ, ജയ്ശങ്കർ രാമചന്ദ്ര ഗുഹയുടെ പരിഹാസത്തോട് പ്രതികരിച്ചു. “ചില വിദേശകാര്യ മന്ത്രിമാർ പുസ്തകങ്ങൾ വായിക്കാറുണ്ട്. ചില പ്രൊഫസർമാർക്കും ഇത് ഒരു നല്ല ശീലമാക്കാം. അങ്ങനെയാണെങ്കിൽ, ഞാൻ ഇന്നലെ പുറത്തിറക്കിയ പുസ്തകം ശക്തമായി ശിപാർശ ചെയ്യുന്നു,” വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു.

“സർ, നിങ്ങൾക്ക് ജെഎൻയുവിൽ നിന്ന് പിഎച്ച്ഡി ഉള്ളതിനാൽ എന്നെക്കാൾ കൂടുതൽ പുസ്തകങ്ങൾ നിങ്ങൾ വായിച്ചിരിക്കണം. നെഹ്‌റുവിന്റെയും പട്ടേലിന്റെയും പ്രസിദ്ധീകരിച്ച കത്തിടപാടുകൾ അവയിലുണ്ടായിരിക്കണം. പട്ടേലിനെ തന്റെ ആദ്യത്തെ മന്ത്രിസഭയുടെ ഏറ്റവും ശക്തമായ സ്തംഭമായി നെഹ്‌റു എങ്ങനെ ആഗ്രഹിച്ചുവെന്ന് രേഖപ്പെടുത്തുന്ന ആ പുസ്തകങ്ങൾ വീണ്ടും പരിശോധിക്കുക.” രാമചന്ദ്ര ഗുഹ തിരിച്ചടിച്ചു.

തന്റെ മന്ത്രിസഭയിൽ ചേരാൻ ക്ഷണിച്ചുകൊണ്ട് ജവഹർലാൽ നെഹ്‌റു പട്ടേലിന് എഴുതിയ ഒരു കത്തിലൂടെ ചരിത്രകാരൻ മറുപടി നൽകി.

“സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ മന്ത്രിസഭയിൽ ചേരാൻ നെഹ്‌റു പട്ടേലിനെ ക്ഷണിക്കുന്ന ഓഗസ്റ്റ് 1- ലെ കത്തിൽ അദ്ദേഹത്തെ ആ മന്ത്രിസഭയുടെ ഏറ്റവും ശക്തമായ സ്തംഭം എന്ന് വിളിക്കുന്നു. ആരെങ്കിലും ഇത് ജയ്ശങ്കറിനെ കാണിക്കാമോ, ”രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു.

കോൺഗ്രസ് നേതാവ് ശശി തരൂറും ചർച്ചയിൽ പങ്കെടുത്ത് ട്വീറ്റ് ചെയ്തു: “ജയ്, എന്റെ സംസ്ഥാനത്ത് നിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകനായ വി.പി മേനോനോട് എനിക്ക് ഏറ്റവും വലിയ ബഹുമാനമുണ്ട്, പക്ഷേ മനുഷ്യന്റെ ഓർമ്മകൾക്ക് പിഴവ് സംഭവിച്ചേക്കാം.” അദ്ദേഹം കുറിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം