മുന്‍ പ്രധാമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിന്റെ സംഭാവനകള്‍ ഇന്ത്യയെ ജനാധിപത്യത്തില്‍ നിലനിര്‍ത്താന്‍ സഹായിച്ചുവെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരമവാര്‍ഷീക ദിനത്തില്‍ ട്വിറ്ററിലാണ് രാഹുല്‍ തന്റെ അഭിപ്രായം പങ്കു വെച്ചത്.
ഇന്ത്യയ്ക്ക് ശേഷം ജനാധിപത്യം സ്വീകരിച്ച പല രാജ്യങ്ങളും പിന്നീട് ശിഥിലമായി പോയിട്ടുണ്ട്. രാജ്യത്തെ കഴിഞ്ഞ 70 വര്‍ഷമായി ജനാധിപത്യമൂല്യങ്ങളില്‍ നിലനിര്‍ത്താനാവും വിധം ശക്തവും സ്വതന്ത്രവും ആധുനികവുമായ അടിസ്ഥാനമിട്ടതിന് നെഹ്റുവിനെ നമുക്ക് സ്മരിക്കാം- വിഭാഗീയതയും അതീവ ദേശീയതയും ശക്തമായി ഉയര്‍ത്തി തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ എന്‍ ഡി എ വിജയിച്ചതിന് ശേഷമുള്ള ആദ്യ കുറിപ്പില്‍ രാഹുല്‍ വ്യക്തമാക്കി.
അമ്മ സോണിയ ഗാന്ധിയോടൊപ്പം രാഹുല്‍ ഗാന്ധി നെഹ്റുവിന്റെ സമാധി സ്ഥലത്തെത്തി പുഷ്പാര്‍ച്ചന നടത്തി.