തൃണമൂല്‍ കോണ്‍ഗ്രസിനെ ആവശ്യമില്ലാതെ എതിര്‍ക്കില്ല; പ്രാഥമികമായ ലക്ഷ്യം പാര്‍ട്ടിയെ ശക്തിപ്പെടുത്തുക; പശ്ചിമ ബംഗാളില്‍ ടിഎംസിയോടുള്ള പോര് അവസാനിപ്പിച്ച് കോണ്‍ഗ്രസ്

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ആവശ്യമില്ലാതെ ടിഎംസിയെ എതിര്‍ക്കില്ലെന്ന് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന അദ്ധ്യക്ഷന്‍ ശുഭാംഗര്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

എന്നെ സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ആ പാര്‍ട്ടി സംസ്ഥാനത്തെ ജനാധിപത്യ ഇടം സംരക്ഷിക്കുന്നുണ്ടെങ്കില്‍, താന്‍ അനാവശ്യമായി തൃണമൂല്‍ കോണ്‍ഗ്രസിനെ എതിര്‍ക്കില്ലെന്നും ശുഭാംഗര്‍ സര്‍ക്കാര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശകനായിരുന്നു സംസ്ഥാനത്തെ മുന്‍ അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയുടെ നിലപാടുകള്‍ക്ക് നേരെ വിപരീതമായാണ് ശുഭാംഗറിന്റെ പ്രതികരണം.

സംസ്ഥാന അദ്ധ്യക്ഷനായി പ്രഖ്യാപിക്കപ്പെട്ട് ഒരു ദിവസത്തിന് ശേഷം സംസ്ഥാന കോണ്‍ഗ്രസ് കാര്യാലയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദേഹം നിലപാട് വ്യക്തമാക്കിയത്. .

സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് തന്റെ പ്രാഥമികമായ കര്‍ത്തവ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കളുമായും മുന്‍ അദ്ധ്യക്ഷന്‍മാരായ അധിര്‍ രഞ്ജന്‍ ചൗധരിയുമായും പ്രദീപ് ഭട്ടാചാര്യയുമായും ചര്‍ച്ച ചെയ്ത് താന്‍ പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ചചെയ്യും. തൃണമൂലും കോണ്‍ഗ്രസുമായി വര്‍ഷങ്ങളായി പശ്ചിമ ബംഗാളില്‍ നേര്‍ക്കുനേര്‍ പേരാട്ടമാണ് നടക്കുന്നത്. ഇതിന് ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയും ലഭിച്ചിരുന്നു.

Latest Stories

ഇനി തലകുനിച്ച് നിന്നിട്ട് എന്ത് കാര്യം, മത്സരത്തിനിടെ രോഹിത്തിനെ ട്രോളി കൊന്ന് ഋഷഭ് പന്ത്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വേണാട് എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണ സംഭവം; അന്വേഷണം നടത്തുമെന്ന് ഉറപ്പു നൽകി റെയിവേ

അന്‍വറിന്റെ ധൈര്യത്തിന് പിന്തുണ; സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ; ഇതേ അനുഭവങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ടെന്ന് എംഎല്‍എ യു പ്രതിഭ

നിന്റെ മനസിലുള്ളത് പറയുന്നത് തുടരുക പെണ്ണേ, നീ സ്മാര്‍ട്ട് ആണ്..; നിഖിലയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മി

'കാശ് കൊടുത്ത് ടിക്കറ്റെടുത്താല്‍ അത് മുതലാവുന്നത് അവന്റെ കളി കാണുമ്പോഴാണ്'; ഇന്ത്യന്‍ താരത്തെ കുറിച്ച് ഗില്‍ക്രിസ്റ്റ്

ധോണിയോട് ചേർത്തുള്ള പ്രതികരണം, വൈറലായി പന്തിന്റെ പ്രതികരണം

ഞാന്‍ സിനിമയാക്കാനിരുന്ന നോവല്‍ കോപ്പിയടിച്ചു! ബ്രഹ്‌മാണ്ഡ സിനിമയ്‌ക്കെതിരെ ശങ്കര്‍; 'കങ്കുവ'യോ 'ദേവര'യോ എന്ന് ചര്‍ച്ച

ആദ്യ കാലത്ത് ബാറ്റ് ചെയ്യാനും പന്തെറിയാനും അവന് അറിയാവുന്നത് അൽപ്പം മാത്രം ആയിരുന്നു, ഇപ്പോൾ അവൻ സൂപ്പർ താരമാണ്: ദിനേഷ് കാർത്തിക്ക്

'ഈ മത്സരം അവനെ സംബന്ധിച്ച് വെറും സീറോ'; ഇന്ത്യന്‍ യുവതാരത്തെ താഴ്ത്തിക്കെട്ടി പാക് മുന്‍ താരം

'കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം'; സുപ്രധാന വിധിയുമായി സുപ്രീംകോടതി, ചൈല്‍ഡ് പോണോഗ്രഫിക്ക് പകരം പുതിയ പദം