പാൻ കാർഡിന് പകരം ആധാർ, മാറ്റങ്ങൾ വരുന്നത് ഇങ്ങനെ

പാൻ കാർഡ് ഇല്ലാത്തവർക്ക് ഇനി മുതൽ ആധാർ കാർഡ് ഉപയോ​ഗിച്ച് ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാം, ബജറ്റിൽ ആധാർ, പാൻ സേവനങ്ങളിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ആധാർ കാർഡും പാൻ കാർഡും ഉപയോ​ഗിച്ച് പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുമാണ് ഈ മാറ്റങ്ങൾ.

ഡിജിറ്റൽ പണമിടപാടുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുക, കള്ളപ്പണം തടയുക എന്നീ ലക്ഷ്യങ്ങള്‍ മുന്നിൽ കണ്ടാണ് കേന്ദ്ര സർക്കാർ ആധാർ -പാൻ സേവനങ്ങളിൽ സമൂലമായ മാറ്റം കൊണ്ടു വന്നിരിക്കുന്നത്.

ഇനി മുതൽ 50,000 രൂപക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ആധാർ കാർഡ് ഉപയോ​ഗിക്കണമെന്ന് ഫിനാൻസ് സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ വ്യക്തമാക്കി. പാൻ കാർഡിന് പകരം ആധാർ കാർഡ് സ്വീകരിക്കുന്നതിനാവശ്യമായ എല്ലാ മാറ്റങ്ങളും ബാങ്കുകൾ നടത്തുമെന്നും പാണ്ഡെ പറഞ്ഞു.

ഇനി മുതൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ തന്നെ ഇത്തരത്തിൽ പാൻ കാർഡ് ഇല്ലാത്തവർക്ക് പാൻ നൽകുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അദ്ധ്യക്ഷന്‍ പ്രമോദ് ചന്ദ്ര മോദി വ്യക്തമാക്കി.

ഇന്ത്യയിലെ 120 കോടിയോളം ജനങ്ങൾക്ക് ആധാർ കാർഡ് കൈവശമുണ്ടെന്നും അതിനാൽ തന്നെ പാൻ കാർഡ് ഇതുവരെ ഇല്ലാത്തവർക്കും ഇനി മുതൽ ആധാർ ഉപയോ​ഗിച്ച് നികുതി റിട്ടേൺ ഫയൽ ചെയ്യാമെന്നും ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.

കൂടാതെ ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവർക്കും മടങ്ങിയെത്തിയ പ്രവാസികൾക്കും ആധാർ കാർഡ് 180 ദിവസത്തിനുള്ളിൽ ലഭ്യമാക്കുമെന്ന വ്യവസ്ഥ മാറ്റി പകരം ഇന്ത്യൻ പാസ്പോർട്ട് ഹാജരാക്കിയാൽ ഉടനടി ആധാർ കാർഡ് നൽകുമെന്നും ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്