ഇന്ത്യയുടെ പുതിയ ഐ.ടി അഭിപ്രായ സ്വാതന്ത്ര്യത്തിന്​ തടസം; പുനഃപരിശോധന വേണമെന്ന്​ യു.എൻ

ഇന്ത്യയുടെ പുതിയ ഐ.ടി നിയമങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭ. പുതിയ നിയമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നതാണെന്ന്​ കാണിച്ച്​ യു.എൻ പ്രത്യേക പ്രതിനിധി ഇന്ത്യയ്ക്ക്​ കത്തയച്ചു. അന്താരാഷ്​ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന്​ കാണിച്ച്​ നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും യു.എൻ പ്രതിനിധി ആവശ്യപ്പെട്ടിട്ടുണ്ട്​.

സിവിൽ പൊളിറ്റിക്കൽ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള ഉടമ്പടികളുടെ അനു​​​ച്ഛേദം 17,19 എന്നിവയ്ക്ക്​ വിരുദ്ധമാണ്​ ഇന്ത്യയുടെ ഐ.ടി നിയമങ്ങളെന്ന്​ യു.എൻ ചൂണ്ടിക്കാട്ടുന്നു. 1979ൽ ഇന്ത്യ ഈ ഉടമ്പടിയെ അംഗീകരിച്ചിട്ടുണ്ടെന്നും യു.എൻ വ്യക്​തമാക്കി.

പുതിയ ഐ.ടി ചട്ടങ്ങള്‍ പ്രകാരം നിയമവിരുദ്ധമായ പോസ്റ്റുകള്‍ മാത്രമല്ല, വാസ്തവമുള്ള പോസ്റ്റുകള്‍ പോലും സമ്മര്‍ദ്ദമുണ്ടായാല്‍ നീക്കേണ്ടി വരും. അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന്​ കാണിച്ച്​ നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും യു.എൻ പ്രതിനിധി ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ഐ.ടി നിയമങ്ങൾക്കെതിരെ ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങള്‍ രംഗത്ത് വന്നിരുന്നു. നിയമത്തിലെ ചില വിവാദ വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് സമൂഹമാധ്യമങ്ങൾ കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രം സമ്മര്‍ദം ചെലുത്തുകയാണുണ്ടായത്. സമൂഹമാധ്യമങ്ങൾ കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി