"പുതിയ നിയമങ്ങൾ പഴയ വ്യവസ്ഥയെ തടയില്ല": കർഷക പ്രതിഷേധത്തിനിടെ നിയമ പരിഷ്കാരങ്ങളെ പ്രതിരോധിച്ച്‌ പ്രധാനമന്ത്രി 

പുതിയ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രതിഷേധം തുടരുന്നതിനിടെ നിയമങ്ങളെ പ്രതിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. “പതിറ്റാണ്ടുകളുടെ അസത്യം കർഷകരുടെ മനസ്സിൽ ആശങ്കയുണ്ടാക്കുന്നുവെന്ന് എനിക്കറിയാം, ഗംഗയുടെ തീരത്ത് നിന്ന് ഞാൻ ഇത് പറയാൻ ആഗ്രഹിക്കുന്നു – വഞ്ചിക്കാനുള്ള ഉദ്ദേശ്യത്തോടെയല്ല ഞങ്ങൾ പ്രവർത്തിക്കുന്നത്. ഞങ്ങളുടെ ഉദ്ദേശ്യങ്ങൾ  ഗംഗ നദിയിലെ ജലം പോലെ വിശുദ്ധമാണ്, ” കോർപ്പറേറ്റുകളുടെ പ്രയോജനത്തിനായാണ് സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവന്നതെന്ന കർഷകരുടെ ആരോപണങ്ങൾക്ക് മറുപടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു.

“മുമ്പത്തെ സമ്പ്രദായം മികച്ചതാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, ഈ നിയമം അതിനെ എങ്ങനെയാണ് തടയുന്നത്?” പുതിയ ഓപ്പൺ മാർക്കറ്റ് സമ്പ്രദായം പരമ്പരാഗത കമ്പോളവും സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം താങ്ങുവിലയും അവസാനിപ്പിക്കുമെന്ന് അർത്ഥമാക്കുന്നില്ലെന്ന് കർഷകർക്ക് ഉറപ്പുനൽകുന്നതിനായി മോദി പറഞ്ഞു.

പുതിയ പരിഷ്കാരങ്ങൾ കർഷകർക്ക് പുതിയ അവസരണങ്ങളും സുരക്ഷയും നൽകിയിട്ടുണ്ട്, അവ ദേശീയവും അന്തർദ്ദേശീയവുമായ വിപണികളിലേക്ക്  കർഷകർക്ക് മികച്ച പ്രവേശനം നൽകുന്നു. പ്രധാനമന്ത്രി തന്റെ സ്വന്തം നിയോജകമണ്ഡലമായ വാരണാസിയിലെ ഒരു ചടങ്ങിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

“ഇന്ത്യയുടെ കാർഷികോൽപ്പന്നങ്ങൾ ലോകമെമ്പാടും പ്രസിദ്ധമാണ്. ഈ വലിയ വിപണിയും കൂടുതൽ പണവും – കൃഷിക്കാരിലേക്ക് എത്തിച്ചേരേണ്ടതല്ലേ?” മോദി പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു