രാത്രി പത്തിന് ലൈറ്റ് ഓഫ് ചെയ്യണം, ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടും സംസാരവും പറ്റില്ല; പുതിയ ചട്ടം

മറ്റുള്ള യാത്രികര്‍ക്ക് ശല്യമാകുന്ന തരത്തില്‍ ഉച്ചത്തിലുള്ള പാട്ടും ഉറക്കെയുള്ള സംസാരവും ട്രെയിനില്‍ നിരോധിച്ച് റെയില്‍വേ ഉത്തരവ്. ഇത് ആരെങ്കിലും ചെയ്യുന്നത് കണ്ട് പിടിച്ചാല്‍ കര്‍ശന നടപടി എടുക്കും. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കല്‍ ലക്ഷ്യമിട്ടാണ് നടപടി. യാത്രക്കാര്‍ക്ക് ഇത്തരത്തില്‍ അസൗകര്യം നേരിട്ടാല്‍, ട്രെയിന്‍ ജീവനക്കാര്‍ ഉത്തരവാദികളായിരിക്കും. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ റെയില്‍വേ മന്ത്രാലയത്തിന് ലഭിച്ച സാഹചര്യത്തിലാണ് പുതിയ ചട്ടം.

യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആര്‍.പി.എഫ്, ടിക്കറ്റ് ചെക്കര്‍മാര്‍, കോച്ച് അറ്റന്‍ഡന്റുകള്‍, കാറ്ററിങ് സ്റ്റാഫ് എന്നിവരുള്‍പ്പെടെ ട്രെയിന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണം. ക്രമവും മാന്യമായ പെരുമാറ്റവും പാലിക്കാന്‍ പ്രശ്‌നംസൃഷ്ടിക്കുന്നവരോട് ഇവര്‍ക്ക് ആവശ്യപ്പെടാം.

കൂട്ടമായി യാത്ര ചെയ്യുന്നവരെ രാത്രി വൈകി വരെ സംസാരിക്കാന്‍ അനുവദിക്കില്ലെന്നും ട്രെയിനില്‍ രാത്രിലൈറ്റ് ഒഴികെയുള്ള ലൈറ്റുകളെല്ലാം 10നു ശേഷം അണക്കുമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ജനറല്‍ കോച്ചില്‍ ഇതു ബാധകമല്ല.

റെയില്‍വേ നടത്തിയ ബോധവത്കരണ സ്പെഷല്‍ ഡ്രൈവില്‍ ഇയര്‍ ഫോണില്ലാതെ പാട്ട് കേള്‍ക്കുന്നതും ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതും ഒഴിവാക്കാനും മര്യാദകള്‍ പാലിക്കാനും യാത്രക്കാരെ ഉപദേശിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം