ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി; വാര്‍ത്തകള്‍ നിഷേധിച്ച് കമല്‍നാഥ്

ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ്. താന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ മാധ്യമഭ്രാന്തെന്ന് വിശേഷിപ്പിച്ച് നിഷേധിക്കുകയായിരുന്നു കമല്‍നാഥ്.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമല്‍നാഥ്. താന്‍ എപ്പോഴെങ്കിലും ഇത്തരത്തില്‍ പറഞ്ഞിട്ടുണ്ടോ, എന്തെങ്കിലും സൂചന ഇത് സംബന്ധിച്ച് നല്‍കിയിട്ടുണ്ടോയെന്നും കമല്‍നാഥ് മാധ്യമങ്ങളോട് ചോദിച്ചു. ഇത്തരം വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും മുന്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേ സമയം സംസ്ഥാനത്തിന്‍മേലുള്ള കടബാധ്യതയെ ചൊല്ലി ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച കമല്‍നാഥ് സര്‍ക്കാര്‍ വായ്പകളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് മഴയിലും ആലിപ്പഴവീഴ്ചയിലും ഉണ്ടായ കാര്‍ഷിക നഷ്ടങ്ങള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അറിയിച്ചു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു