ചൈനയില്‍നിന്ന് പണം പറ്റുന്ന യുഎസ് വ്യവസായിയില്‍ നിന്നും തീവ്രവാദ സംഘടനകളില്‍ നിന്നും നിക്ഷേപം ശേഖരിച്ചുവെന്ന ആരോപണത്തില്‍ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കയസ്തയെ അറസ്റ്റ് ചെയ്തു. തീവ്രവാദ വിരുദ്ധ നിയമം (യുഎപിഎ), നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം എന്നിവ പ്രകാരമാണ് അറസ്റ്റ്. ന്യൂസ് ക്ലിക്ക് എച്ച് ആര്‍ തലവനായ അമിത് ചക്രവര്‍ത്തിയേയും പൊലീസ് അറസ്റ്റ് ചെയ്തു.
കേസില്‍ ചോദ്യംചെയ്യാനായി പ്രബീര്‍ പുര്‍കയാസ്ഥയെ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് ഓഫീസ് സീല്‍ ചെയ്ത പോലീസ് സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ ഇന്നലെ റെയ്ഡും നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സര്‍ക്കാര്‍ നല്‍കിയ വസതിയിലും ഡല്‍ഹി പൊലീസ് പരിശോധന നടത്തിയിരുന്നു. കാനിംഗ് റോഡിലെ വസതിയിലാണ് പരിശോധന നടന്നത്. ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് ഇവിടെ റെയ്ഡ് നടത്തിയത്. വിദേശ ഫണ്ടംഗുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.
അതേസമയം പ്രകാശ് കാരാട്ടിന്റെ ഇ മെയ്‌ലും പരിശോധനയിലെന്ന് ഇ ഡി വൃത്തങ്ങള്‍ വിശദമാക്കിയത്. ന്യൂസ് ക്ലിക്കിന് പണം നല്‍കിയ അമേരിക്കന്‍ വ്യവസായിയുമായി കാരാട്ട് ആശയ വിനിമയം നടത്തിയിരുന്നുവെന്നാണ് ഇ ഡി വിശദമാക്കുന്നത്.
മൊബൈല്‍ ഫോണുകളും, ലാപ്‌ടോപ്പുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കാരണം വെളിപ്പെടുത്തിയിട്ടില്ലെന്ന് നടപടിക്ക് വിധേയരായവര്‍ വ്യക്തമാക്കി. എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടത്തി.
നേരത്തെ ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവില്‍ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നല്‍കുന്നതെന്ന ആരോപണം ശക്തമായതിന് പിന്നാലെ ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമായ ന്യൂസ് ക്ലിക്കിന്റെ എക്‌സ് ഹാന്‍ഡില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സൈറ്റിനെതിരെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഹൈകോടതി മുന്‍ ജഡ്ജിയടക്കം നൂറോളം പൗരപ്രമുഖര്‍ കത്തെഴുതിയിരുന്നു.
Read more
ന്യൂസ് ക്ലിക്ക് വെബ്‌സൈറ്റില്‍ ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവില്‍ റോയ് സിംഗ നിക്ഷേപം നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം. ചൈനീസ് അജണ്ടകള്‍ വെബ്‌സൈറ്റിലൂടെ നടപ്പാക്കിയെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ബിജെപി ആരോപിച്ചിരുന്നു.