അൽഖ്വയ്ദ ബന്ധം ആരോപിച്ച്​ പിടികൂടിയ ആളുടെ വീട്ടിൽ രഹസ്യഅറയെന്ന്​ പൊലീസ്;​  സെപ്റ്റിക് ടാങ്കിന് എടുത്ത കുഴിയെന്ന് ഭാര്യ

അല്‍ അല്‍ഖ്വയ്ദ ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയവരുടെ വീടിന് സമീപം രഹസ്യഅറ കണ്ടെത്തിയതായി പൊലീസ്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് പിടികൂടിയ അബുസൂഫിയാന്റെ വീടിന് സമീപത്ത് നിന്നാണ് രഹസ്യ ചേമ്പര്‍ കണ്ടെത്തിയത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന റെയ്ഡില്‍ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും ഒരു ബള്‍ബ് ബോര്‍ഡും കണ്ടെത്തിയിരുന്നു.

ഇത്​ രഹസ്യഅറ അല്ലെന്നും ശുചിമുറിക്കായി നിർമ്മിച്ച സെപ്​റ്റിക്​ ടാങ്ക്​ ആണെന്നും സഫിയാ​ൻെറ ഭാര്യ പിന്നീട്​ വാർത്താലേഖകരോട്​ പറഞ്ഞു. ഇക്കാര്യം പൊലീസിനോട്​ പറഞ്ഞതായും അവർ വ്യക്തമാക്കി. റെയ്​ഡിൽ അറസ്​റ്റിലായ സഫിയാൻ ഉൾപ്പെടെ ആറുപേരെ കൊൽക്കത്തയിൽ ചോദ്യം ചെയ്​തു. ഇവരെ എൻ.ഐ.എ കസ്​റ്റഡിയിൽ വിട്ട്​ പ്രത്യേക കോടതി ഉത്തരവിട്ടു.

ശനിയാഴ്ചയാണ് ദേശീയ അന്വേഷണ ഏജന്‍സി കേരളത്തില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമായി ഒമ്പത് അല്‍ഖ്വയ്ദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍