ഭര്‍ത്താവ് മരിച്ചിട്ട് വിധവയായി ജീവിക്കേണ്ട; വിവാഹമോചനം വേണമെന്ന് നിര്‍ഭയ കേസ് പ്രതി അക്ഷയ് കുമാറിന്റെ ഭാര്യ

വിവാഹമോചനം ആവശ്യപ്പെട്ട് നിര്‍ഭയ കേസ് കുറ്റവാളി അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ കോടതിയിലേക്ക്. വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് തനിക്ക് വിവാഹമോചനം വേണമെന്നാണ് ഇവര്‍ ബിഹാറിലെ ഔറംഗബാദ് കോടതിയില്‍ അറിയിച്ചത്.

മാര്‍ച്ച് 20- ന് അക്ഷയ് കുമാര്‍ സിംഗിന്റെ വധശിക്ഷ നടപ്പിലാക്കാനിരിക്കെയാണ് ഭാര്യയുടെ നീക്കം. ഇയാളെ തൂക്കിലേറ്റിയതിന് ശേഷം ഒരു വിധവയായി ജീവിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇവര്‍ വ്യക്തമാക്കി.

കേസ് കോടതി മാര്‍ച്ച് 19- ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. “” എന്റെ ഭര്‍ത്താവ് നിരപരാധിയാണ്. അദ്ദേഹത്തെ തൂക്കിലേറ്റുന്നതിന് മുമ്പ് എനിക്ക് വിവാഹമോചനം വേണം.”” – അക്ഷയുടെ ഭാര്യ പുനിത പറഞ്ഞു.

ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടാന്‍ തന്റെ കക്ഷിക്ക് അവകാശമുണ്ടെന്ന് പുനിതയുടെ അഭിഭാഷകന്‍ മുകേഷ് കുമാര്‍ പറഞ്ഞു. ബലാത്സംഗക്കേസില്‍ ഭര്‍ത്താവ് കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്ന് തീസ് ഹസാരി കോടതിയിലെ ഒരു മുതിര്‍ന്ന അഭിഭാഷകന്‍ പറഞ്ഞു.

നിര്‍ഭയ കേസിലെ നാല് പ്രതികളായ മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍സിംഗ് എന്നിവര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. മാര്‍ച്ച് 20-നാണ് ഇവരുടെ വധശിക്ഷ നടപ്പിലാക്കുന്നത്. നിലവില്‍ രണ്ട് തവണ ഇവരുടെ വധശിക്ഷ മാറ്റിവെച്ചതാണ് ഇപ്പോള്‍ ഇവര്‍ വീണ്ടും വധശിക്ഷ മാറ്റി വെയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

Latest Stories

റെക്കോർഡ് മൈലേജിൽ പുതിയ വാഗൺ ആർ!

ഇന്ത്യയിലെ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള സെഡാനുകൾ...

CHAMPIONS TROPHY 2025: രണ്ട് സ്റ്റേഡിയങ്ങളിൽ മുംബൈ ഭീകരാക്രമണ സൂത്രധാരന്റെ സാന്നിദ്ധ്യം; സംഭവം ഇങ്ങനെ

ഇനി സിനിമ ചെയ്യണ്ടെന്ന് പറഞ്ഞു, അയാളെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍..; പ്രഭുദേവയുമായുള്ള ബന്ധത്തില്‍ സംഭവിച്ചത്, വെളിപ്പെടുത്തി നയന്‍താര

മുനമ്പത്ത് സമവായ നീക്കവുമായി ലീഗ്; വിഷയം രമ്യമായി പരിഹരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി, പ്രദേശവാസികളോട് ലീഗ് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചെന്ന് ആർച്ച് ബിഷപ്പ്

മണിപ്പൂർ ബിജെപിയിൽ കൂട്ടരാജി; ജിരിബാമിലെ 8 പ്രധാന നേതാക്കൾ രാജിവച്ചു

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണ ജോര്‍ജ്ജ്

'ഉളുന്തൂര്‍പേട്ടൈ നായയ്ക്ക് നാഗൂര്‍ ബിരിയാണി' എന്ന് പറഞ്ഞ് അവഹേളിച്ചു, എനിക്ക് നയനെ പ്രണയിക്കാന്‍ പാടില്ലേ: വിഘ്നേഷ് ശിവന്‍

ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസ്; കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി

"മെസിയുടെ പകുതി കളിയാണ് റൊണാൾഡോയുടെ മുഴുവൻ കഴിവ്"; തുറന്നടിച്ച് മുൻ ബാഴ്സിലോനൻ താരം