ഡല്‍ഹിയില്‍ വീണ്ടും നിര്‍ഭയ മോഡല്‍ ലൈംഗിക പീഡനം; പത്ത് വയസ്സുകാരന്‍ മരിച്ചു, പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

ഡല്‍ഹിയില്‍ നിര്‍ഭയ മോഡല്‍ ക്രൂപീഢനത്തിനിരയായ പത്തുവയസ്സുകാരന്‍ മരിച്ചു. ഒരു മാസം മുമ്പാണ് നടന്നത്. ഇതേത്തുടര്‍ന്ന് തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. കുട്ടി ഇതുവരെ എല്‍എന്‍ജെപി ആശുപത്രിയില്‍ ഐസിയുവിലായിരുന്നു.

അതിക്രമത്തില്‍ പങ്കാളികളായ മൂന്ന് പേരും 10 നും 12 നും ഇടയില്‍ പ്രായമുള്ളവരാണ്. ദില്ലിയിലെ സീലാംപൂര്‍ മേഖലയിലാണ് ഇവരെല്ലാവരും താമസിക്കുന്നത്. മുറിവുകള്‍ ഗുരുതരമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ദില്ലി വനിതാ കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് പൊലീസിന് നോട്ടീസ് നല്‍കുകയും ശക്തമായ അന്വേഷണം നടത്തണമെന്ന് ഉത്തരവിടുകയും ചെയ്തു. സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയും ലൈംഗികമായി പീഡിപ്പിച്ചും തന്റെ 10 വയസ്സുള്ള മകനെ ക്രൂരമായി ആക്രമിച്ചതായി ഒരു സ്ത്രീ പരാതി നല്‍കിയെന്നാണ് സംഭവത്തില്‍ വനിതാ കമ്മീൃഷന്‍ പ്രതികരിച്ചത്.

കുട്ടിയുടെ നില ഗുരുതരമായതോടെ നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്. സെപ്തംബര്‍ 24 വരെ മൊഴി നല്‍കാന്‍ വിസമ്മതിച്ച കുടുംബം പൊലീസ് ഒരുക്കിയ കൗണ്‍സിലിംഗിന് ശേഷം സംഭവം തുറന്നുപറയാന്‍ തയ്യാറായി. തന്റെ മകനെ കുടുംബം വാങ്ങിയ കടം തിരിച്ച് നല്‍കാത്തതിന്റെ പേരില്‍ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആക്രമിച്ചുവെന്നും അമ്മ മൊഴി നല്‍കി,

Read more

അമ്മയുടെ മൊഴി പ്രകാരം പൊലീസ് കേസെടുത്തു. മറ്റ് വകുപ്പുകള്‍ ചേര്‍ത്ത് പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കമ്പികൊണ്ടും ഇഷ്ടിക കൊണ്ടും മകനെ ആക്രമിച്ചെന്നും അമ്മ മൊഴിയില്‍ പറഞ്ഞു.