ബാങ്കുകള്‍ സിബിഐ, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ (സി.വി.സി), കംട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ (സി.എ.ജി.) എന്നീ ഏജന്‍സികളെയൊന്നും ഭയപ്പെടേണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍.
അന്വേഷണ ഏജന്‍സികള്‍ അനാവശ്യമായി ഉപദ്രവിക്കുമെന്ന ഭയം വായ്പ നല്‍കുന്നതിന് തടസ്സമാകരുത്. സ്വന്തം വിവേകമനുസരിച്ച് ബാങ്കുകള്‍ തീരുമാനങ്ങള്‍ എടുക്കണമെന്നും മന്ത്രി പറഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ വായ്പാ വളര്‍ച്ചയില്‍ വന്‍ ഇടിവ് വന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഇത്തരത്തിലുള്ള ഉറപ്പ്.
ഉദ്യോഗസ്ഥര്‍ക്കെതിരായിഎടുത്ത വിജിലന്‍സ് കേസുകള്‍ തീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.