ആദായനികുതി നിയമവും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവും ക്രിമിനല്‍ കുറ്റമല്ലാതാക്കുമെന്ന് ധനമന്ത്രി

ആദായനികുതി നിയമവും, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവും കേന്ദ്രസര്‍ക്കാര്‍ ക്രിമിനല്‍ കുറ്റങ്ങളല്ലാതാക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രാജ്യത്ത് വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള സംരംഭകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിനു പിന്നിലുള്ള ലക്ഷ്യമെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.

രാജ്യത്തെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെന്നും അവര്‍ വ്യക്തമാക്കി. ചെന്നൈയില്‍ നടന്ന നാനി പല്‍കിവാല ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

കോര്‍പറേറ്റ് നിയമ ഭേദഗതികള്‍, നികുതി തര്‍ക്ക പരിഹാരങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം തുടങ്ങിയവ ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പ്പുകളാണെന്നും നിര്‍മ്മലാ സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

നടപടിക്രമങ്ങളിലെ വീഴ്ചകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ കമ്പനി നിയമത്തില്‍ മാറ്റങ്ങള്‍ വരും. എന്നാല്‍ ഇത് പൊതുജനത്തെ ബാധിക്കില്ലെന്നും മന്ത്രി ഉറപ്പുനല്‍കി.

ഏകദേശം 46 നിയമ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് അവ എടുത്തു കളയുകയോ അല്ലെങ്കില്‍ അവ ക്രിമിനല്‍ കുറ്റമല്ലാതാക്കുകയോ ചെയ്യും.

അതല്ലെങ്കില്‍ പിഴ ഈടാക്കാന്‍ മാത്രം വ്യവസ്ഥയുള്ള നിയമമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. കമ്പനി നിയമങ്ങള്‍ക്ക് ശേഷം ആദായ നികുതി നിയമവും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവും ഇത്തരത്തില്‍ ഭേദഗതി ചെയ്യുമെന്നും പറഞ്ഞ മന്ത്രി വ്യവസായം ചെയ്യാനെത്തുന്നവരെ സംശയക്കണ്ണുകളോടെ നോക്കുന്ന സര്‍ക്കാരല്ല രാജ്യത്തുള്ളതെന്നും വ്യക്തമാക്കി.

കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മന്ത്രിയുടെ ഈ പ്രസ്താവനകളെന്നത് ശ്രദ്ധേയമാണ് . ഈ പ്രഖ്യാപനങ്ങള്‍ ബജറ്റ് സമ്മേളനത്തിലും ആവര്‍ത്തിക്കുമോയെന്നാണ് ആളുകള്‍ ഉറ്റുനോക്കുന്നത്

Latest Stories

രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്; ജാർഖണ്ഡിലും മഹാരാഷ്ട്രയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഓസ്‌ട്രേലിയ ആഘോഷിക്കുകയാണ്; ഓസീസ് മാധ്യമങ്ങളില്‍ ഫുള്‍ പേജ് വാര്‍ത്തകള്‍ നിറയുകയാണ്!

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്; പരസ്യപ്രചാരണം വൈകിട്ട് ആറിന് അവസാനിക്കും; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കളക്ടര്‍

ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍