ചരിത്രത്തിലേക്ക് ഒരു ബജറ്റ്; ഇന്ദിരാഗാന്ധിക്കു ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയാകാനൊരുങ്ങി നിര്‍മ്മലാ സീതാരാമന്‍

രണ്ടാം മോദി മന്ത്രിസഭയിലെ കരുത്തുറ്റ വനിതാ സാന്നിധ്യമാണ് ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. ചരിത്രത്തിലേക്ക് കൂടിയാണ് ഇന്നവര്‍ നടന്നു കയറുക- ഇന്ദിരാഗാന്ധിയ്ക്ക് ശേഷം ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന രണ്ടാമത്തെ വനിതയായി. മുഴുവന്‍ സമയ വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ആദ്യ ബജറ്റ് എന്ന റെക്കോഡും സ്വന്തം പേരിലാകും.

1970 ഫെബ്രുവരി 28-നാണ് ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പാര്‍ലിമെന്റില്‍ ബജറ്റ് അവതരിപ്പിച്ചത്. ധനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി രാജിവെച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ധനകാര്യമന്ത്രാലയത്തിന്റെ അധികച്ചുമതല ഏറ്റെടുത്തതോടെ ആയിരുന്നു അത്. ഗ്രാമീണ കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയ ബജറ്റ് സോഷ്യലിസ്റ്റ് സമീപനമുള്ളതായിരുന്നു.

വിശേഷണങ്ങള്‍ നിരവധിയാണ് നിര്‍മ്മല സീതാരാമന്. കഴിഞ്ഞ മോദി മന്ത്രിസഭയില്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ കൈയില്‍ ഭദ്രമായിരുന്ന ധനകാര്യ വകുപ്പാണ് ഇത്തവണ നിര്‍മ്മല സീതാരാമനെ ഏല്‍പ്പിച്ചത്.

മികച്ച പ്രതിരോധ മന്ത്രി

ഒന്നാം മോദി മന്ത്രിസഭയില്‍ പ്രതിരോധ വകുപ്പ് മൂന്ന് മന്ത്രിമാര്‍ കൈകാര്യം ചെയ്തിരുന്നു. ക്രിക്കറ്റിലെ അവസാന കളിക്കാരനെ പോലെ 2017 മുതലാണ് പ്രതിരോധ വകുപ്പ് നിര്‍മ്മലയുടെ കൈകളിലെത്തുന്നത്. ഈ കാലയളവിലാണ് വകുപ്പിലെ പ്രധാന തീരുമാനങ്ങളായ പ്രതിരോധ ഉത്പാദന നയം, യു.പി, തമിഴ്നാട് പ്രതിരോധ വ്യവസായ ഇടനാഴി എന്നിവ നടപ്പിലാക്കിയത്.

സഹമന്ത്രി

2014 മേയ് 26-ന് മോദി മന്ത്രിസഭയില്‍ അംഗമായ നിര്‍മ്മല സീതാരാമന്‍ വാണിജ്യ വ്യവസായ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനൊപ്പം ധനകാര്യം, കോര്‍പ്പറേറ്റ് കാര്യം എന്നീ വകുപ്പുകളുടെ ചുമതലയും സീതാരാമന് ഉണ്ടായിരുന്നു.

ജനനം തമിഴ്‌നാട്ടില്‍

1959 ഓഗസ്റ്റ് 18-ന് തമിഴ്‌നാട്ടിലെ മധുരയിലാണ് നിര്‍മ്മല സീതാരാമന്‍ ജനിച്ചത്. തിരുച്ചിറപ്പള്ളിയിലെ സീതാലക്ഷ്മി രാമസ്വാമി കോളജില്‍ നിന്നാണ് ബിരുദം നേടിയത്. പിന്നീടുള്ള പഠനം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ (ജെ.എന്‍.യു) ആയിരുന്നു. ഇവിടെ നിന്ന് എം.ഫില്ലും നേടി.

വിവാഹം

ബിരുദാനന്തര ബിരുദ പഠനകാലത്താണ് ജീവിത പങ്കാളിയായ ഡോ. പറക്കല പ്രഭാകറെ കണ്ടെത്തിയത്. രാഷ്ട്രീയ വിമര്‍ശകനാണ് ഇദ്ദേഹം. 1986-ല്‍ ഇവര്‍ വിവാഹിതരായി.

പിന്നീട് ലണ്ടനിലേയ്ക്ക്

വിവാഹശേഷം ഇരുവരും ലണ്ടനിലേയ്ക്ക് പറന്നു. അവിടെ കുറച്ചു കാലം ഒരു കമ്പനിയില്‍ സീനിയര്‍ മാനേജരായും പിന്നീട് 1991-ല്‍ ഇന്ത്യയിലേയ്ക്ക് മടങ്ങുന്നത് വരെ ബി.ബി.സി വേള്‍ഡിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2003 മുതല്‍ 2005 വരെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായും നിര്‍മ്മല സീതാരാമന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് 200-6ല്‍ ആണ് ഇവര്‍ ബി.ജെ.പിയില്‍ ചേരുന്നതും പാര്‍ട്ടിയുടെ ദേശീയ വക്താവായി മാറിയതും.

രാജ്യസഭാംഗം

2016 മുതല്‍ പാര്‍ലിമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ നിര്‍മ്മല സീതാരാമന്‍ അംഗമായിരുന്നു. ഹൈദരാബാദിലെ പ്രണവ സ്‌ക്കൂളിലെ ഡയറക്ടറായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Latest Stories

'എടാ മോനെ സൂപ്പറല്ലെ?'; സഞ്ജുവിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

ഇനി മറ്റൊരു സിനിമ ചെയ്യില്ല.. ഇങ്ങനൊരു ത്രീഡി സിനിമ വേറൊരു നടനും 40 വര്‍ഷത്തിനിടെ ചെയ്തിട്ടുണ്ടാവില്ല: മോഹന്‍ലാല്‍

ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഭർത്താവ്; ബാഗിലിട്ട് കഴുകി കൊണ്ടുവരുന്നതിനിടെ പിടികൂടി പൊലീസ്

വൈദ്യുതോപകരണങ്ങളെന്ന വ്യാജേന പാഴ്‌സല്‍; പെട്ടിയ്ക്കുള്ളില്‍ പുരുഷന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

ബ്രയാന്‍ ലാറയുടെ 400* എക്കാലത്തെയും ഒരു സെല്‍ഫിഷ് ഇന്നിംഗ്‌സോ?

സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടില്ല; നടക്കുന്നത് കുപ്രചരണങ്ങളെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

'സഹോദരനെ കൊന്നതിലെ പ്രതികാരം'; കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്ന് ക്വട്ടേഷൻ സംഘം

കട്ടയ്ക്ക് നിന്ന് ഉണ്ണിയും സുരാജും; ഒരിടത്ത് എക്‌സ്ട്രീം വയലന്‍സ്, മറ്റൊരിടത്ത് ഡാര്‍ക്ക് ഹ്യൂമറിന്റെ അയ്യേരുകളി! പ്രേക്ഷക പ്രതികരണം

അന്ന് വിരാട് കോഹ്‌ലി വിഷമിച്ച് കരയുക ആയിരുന്നു, അനുഷ്ക ആ കാഴ്ച കണ്ടു: വരുൺ ധവാൻ

"ഞാൻ മെസിയോട് അന്ന് സംസാരിച്ചിരുന്നില്ല, എനിക്ക് നാണമായിരുന്നു"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ