ഇലട്രിക്ക് വാഹനങ്ങള്‍ ഓടികൊണ്ടിരിക്കെ തന്നെ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഉള്ള ഇലക്ട്രിക് ഹൈവേകള്‍ രാജ്യത്ത് വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇവികളുടെ വരവിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഡല്‍ഹിക്കും ജയ്പൂരിനുമിടയിലാണ് ആദ്യ ഇലക്ട്രിക് ഹൈവേ വരുന്നത്.
ഇലക്ട്രിക് ഹൈവേകള്‍ വാഹനങ്ങള്‍ക്ക് ഇലക്ട്രിക് ട്രാക്ഷന്‍ നല്‍കുന്നു. സ്വീഡന്‍, നോര്‍വേ തുടങ്ങിയ വലിയൊരു രാജ്യങ്ങളില്‍ പ്രബലമായ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതെന്നും ഉപരിതല ഗതഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
വൈദ്യുത കേബിളുകള്‍ ലഭ്യമാക്കുന്നത് ഇതില്‍പ്പെടുന്നു. ഇത് ഇത്തരത്തിലുള്ള സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമായ വാഹനത്തിന് ഉപയോഗിക്കാനാകും. നിലവില്‍ വിവിധ സാങ്കേതിക വിദ്യകള്‍ മന്ത്രാലയം വിലയിരുത്തുന്നുണ്ട്.
ഇലക്ട്രിക് ഹൈവേയിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും വൈദ്യുതിയിലായിരിക്കും പ്രവര്‍ത്തിക്കുക. വാഹനങ്ങള്‍ക്ക് വൈദ്യുതോര്‍ജം വിതരണം ചെയ്യുന്ന റോഡിനെയാണ് ഇലക്ട്രിക് ഹൈവേ എന്നു പറയുന്നത്. വൈദ്യുതിയില്‍ ഓടുന്ന ട്രെയിനുകള്‍ പോലെ ബസുകളും ട്രക്കുകളും കാറുകളുമെല്ലാം വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കും.
വലിയ ട്രക്കുകളുടെയും ബസുകളുടെയും ചാര്‍ജിങ്ങ് എളുപ്പമാക്കുന്ന തരത്തിലായിരിക്കും ഇ-ഹൈവേ നിര്‍മിക്കുന്നത്. വൈദ്യുതോര്‍ജം ഉപയോ?ഗിച്ച് പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഇന്ത്യയുടെ പൊതുഗതാഗത സംവിധാനം വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ വിപണിയായി ഇന്ത്യ മാറുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 12.5 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വലിപ്പം. ലോജിസ്റ്റിക്സ് ചെലവ് നിലവിലെ 14-16 ശതമാനത്തില്‍ നിന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ജിഡിപിയുടെ 9 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു.
ഭാവി സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് ഇന്ത്യന്‍, യുഎസ് കമ്പനികള്‍ സംയുക്ത സംരംഭങ്ങള്‍ രൂപീകരിക്കണമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദ്ദേശിച്ചു. ഇരുപതാമത് ഇന്ത്യ-യുഎസ് സാമ്പത്തിക ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അടുത്തകാലം ഇവിയുടേതാണെന്നും അതില്‍ ഇന്ത്യ ലോകത്തില്‍ ഒന്നാം സ്ഥാനത്ത് എത്തുമെന്നും ഗഡ്ഗരി പറഞ്ഞു.