പുരുഷൻമാർ തമ്മിൽ വിവാഹം കഴിച്ചാൽ എങ്ങനെ കുട്ടികളുണ്ടാകും? വിവാദമായി നിതീഷ് കുമാറിന്റെ പ്രസംഗം

പുരുഷൻമാർ തമ്മിൽ വിവാഹം കഴിച്ചാൽ എങ്ങനെ കുട്ടികളുണ്ടാകുമെന്ന് ചോദിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സ്ത്രിധനത്തിനെതിരായി സംസാരിക്കുന്നതിനിടെയിലായിരുന്നു നിതീഷ് കുമാറിന്റെ വിവാദ പരാമർശം. തിങ്കളാഴ്ച പട്‌നയിൽ പുതിയ വനിതാ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ്, സ്വവർഗ വിവാഹങ്ങളെയും എതിർത്തുകൊണ്ട് ഹോമോഫോബിക്കായി നിതീഷ് കുമാർ സംസാരിച്ചത്.

പ്രസം​ഗത്തിനിടയിൽ സ്ത്രീധനത്തിനെതിരായി സംസാരിക്കന്നതിനിടയിലായിരുന്നു സ്വവർഗാനുരാഗികളെ അപമാനിക്കുന്ന തരത്തിലുള്ള ബിഹാർ മുഖ്യമന്ത്രിയുടെ പ്രസ്താവന.’ബാല വിവാഹത്തിനും സ്ത്രീധനത്തിനും എതിരെ ഞങ്ങൾ ക്യാംപെയിൻ ആരംഭിച്ചിട്ടുണ്ട്. വിവാഹത്തിന് സ്ത്രീധനം വാങ്ങുന്ന അത്രയും മോശമായ കാര്യം വേറെ ഇല്ല.

കല്യാണം കഴിച്ചാൽ മാത്രമേ നിങ്ങൾക്ക് കുട്ടികളുണ്ടാകൂ, ഇവിടെ കൂടിയിരിക്കുന്ന നമ്മളെല്ലാവരും അമ്മമാർക്ക് ജനിച്ചവരാണ്. ആണും ആണും തമ്മിൽ കല്യാണം കഴിക്കുകയാണെങ്കിൽ പിന്നെ കുട്ടികളുണ്ടാകുമോ എന്നും ആരെങ്കിലും ജനിക്കുമോ’ എന്നായിരുന്നു പ്രസംഗത്തിൽ നിതീഷ് കുമാർ പരാമർശിച്ചത്.

സ്ത്രീധനം വാങ്ങിയിട്ടില്ല എന്ന് വരന്റെ ആളുകൾ പ്രഖ്യപിച്ചാൽ മാത്രമേ താൻ വിവാഹത്തിൽ പങ്കെടുക്കുകയുള്ളൂവെന്നും സ്ത്രീകളുടെ അഭ്യർത്ഥന മാനിച്ചാണ് സംസ്ഥാനത്ത് മദ്യം നിരോധിച്ചതെന്നും നിതീഷ് കുമാർ പ്രസംഗത്തിനിടെ പറഞ്ഞു. നിതീഷ് കുമാറിന്റെ പ്രസ്താവന എ.എൻ.ഐ അവരുടെ ട്വിറ്റർ പേജിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം