ഗോഡ്‌സെ അനുകൂല പരാമര്‍ശം: പ്രഗ്യാ സിംഗിനെതിരെ നടപടിയില്ല

ഗോഡ്‌സെ അനുകൂല പരാമര്‍ശത്തില്‍ പ്രഗ്യസിംഗ് താക്കൂറിനെതിരെ നടപടി വേണ്ടെന്ന് ബിജെപി. പരാമര്‍ശത്തില്‍ നടപടി വേണ്ടെന്ന് തീരുമാനിച്ചത് അമിത് ഷാ സ്ഥാനം ഒഴിയുന്നതിന് മുമ്പാണെന്നാണ് വ്യക്തമാകുന്നത്. പാര്‍ട്ടിയിലെ തീവ്ര നിലപാടുകാരുടെ ഗ്രൂപ്പിന് നേതൃത്വം കീഴടങ്ങിയെന്നാണ് വിലയിരുത്തലുകള്‍.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് ബിജെപി എംപി പ്രഗ്യസിംഗ് പാര്‍ലമെന്റിലടക്കം അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രഗ്യയെ പരസ്യമായി തള്ളിപറഞ്ഞ് അന്ന് രംഗത്തെത്തി. രാഷ്ട്രപിതാവിന്റെ ഘാതകനെ വാഴ്ത്തിയ പ്രഗ്യക്ക് മാപ്പില്ലെന്നും നടപടിയെടുക്കുമെന്നുമാണ് ഇരുവരും വ്യക്തമാക്കിയത്.

പാര്‍ട്ടി കൈവിട്ടതോടെയും പാര്‍ലമെന്റിലടക്കം പ്രതിഷേധം കനത്തതോടെയും പരാമര്‍ശത്തില്‍ അന്ന് പ്രഗ്യക്ക് മാപ്പ് പറയേണ്ടിവന്നു. പ്രസ്താവന ആരെയെങ്കിലും വേദനപ്പിച്ചുവെങ്കില്‍ ഖേദമറിയിക്കുന്നുവെന്നും വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും മഹാത്മഗാന്ധിയെ അപമാനിച്ചിട്ടില്ലെന്നുമായിരുന്നു പ്രഗ്യ പറഞ്ഞത്.

എന്നാല്‍ പാര്‍ലമെന്റിന് പുറത്ത് പലപ്പോഴും പ്രഗ്യ ഗോഡ്‌സയെ വാഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. അന്നും മോദി ശക്തമായി വിമര്‍ശിച്ചിരുന്നു. പ്രഗ്യയുടെ വാക്കുകള്‍ അതിദാരുണമെന്നും ഗാന്ധിയെ അപമാനിച്ച പ്രഗ്യക്ക് തനിക്കൊരിക്കലും മാപ്പ് നല്‍കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മോദിയുടെ വാക്കുകള്‍ പോലും പാഴ്വാക്കാകുകയാണെന്നാണ് വ്യക്തമാകുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്