പ്രിന്‍സിപ്പലിനെതിരെ 50 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ലൈംഗികാതിക്രമ പരാതിയില്‍ നടപടിയില്ല; അതിക്രമം ഓഫീസില്‍ വിളിച്ച് വരുത്തി; പ്രതിയുടെ വിവരങ്ങള്‍ പുറത്ത് വിടാതെ അധികൃതര്‍

രാജ്യത്തെ ഞെട്ടിപ്പിക്കുന്ന ലൈംഗികാതിക്രമ പരാതിയാണ് ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ നിന്ന് പുറത്തുവന്നത്. ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളാണ് പ്രിന്‍സിപ്പലിനെതിരെയുള്ള പരാതിക്കാര്‍. അറുപത് വിദ്യാര്‍ത്ഥിനികളാണ് പ്രിന്‍സിപ്പലിനെതിരെ രേഖാമൂലം പരാതി നല്‍കിയിരിക്കുന്നത്.

ഇതില്‍ 50 വിദ്യാര്‍ത്ഥിനികള്‍ നല്‍കിയത് ലൈംഗികാതിക്രമ പരാതിയാണ്. ബാക്കി 10 വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയെ കുറിച്ച് വ്യക്തമായ അറിവുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. അതേ സമയം പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കാന്‍ വൈകിയെന്ന് ഹരിയാന വനിതാ കമ്മീഷന്‍ അധ്യക്ഷ രേണു ഭാട്ടിയ പറഞ്ഞു. സെപ്റ്റംബര്‍ 14ന് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയിട്ടും ഒക്ടോബര്‍ 30ന് ആണ് പൊലീസ് നടപടിയെടുത്തതെന്നും രേണു ഭാട്ടിയ കൂട്ടിച്ചേര്‍ത്തു.

ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് പ്രിന്‍സിപ്പല്‍ ഉപദ്രവിച്ചതെന്നാണ് വിദ്യാര്‍ത്ഥിനികളുടെ പരാതിയിലുള്ളത്. സെപ്റ്റംബര്‍ 13ന് വിദ്യാര്‍ത്ഥിനികള്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പിറ്റേ ദിവസം തന്നെ പരാതികളെല്ലാം പൊലീസിന് കൈമാറിയെന്നും എന്നാല്‍ ഒക്ടോബര്‍ 29 വരെ പൊലീസ് നടപടിയെടുത്തില്ലെന്നുമാണ് ഭാട്ടിയ പ്രതികരിച്ചത്.

പൊലീസ് നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ വീണ്ടും വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കമ്മീഷന്‍ പൊലീസ് സൂപ്രണ്ടന്റുമായി ബന്ധപ്പെട്ടതോടെയാണ് പരാതികളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രിന്‍സിപ്പല്‍ പെണ്‍കുട്ടികളെ വിളിച്ചതിനും സന്ദേശങ്ങള്‍ അയച്ചതിനും തെളിവുകളുണ്ട്.

മുന്‍പ് ജോലി ചെയ്തിരുന്ന രണ്ട് സ്‌കൂളുകളിലും പ്രിന്‍സിപ്പലിനെതിരെ സമാനമായ പരാതികളുണ്ട്. അതേ സമയം പ്രിന്‍സിപ്പലിന്റെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഒരു അദ്ധ്യാപിക കൂട്ടുനിന്നതായും പരാതിയുണ്ട്. കൂടാതെ പരാതി നല്‍കിയ കുട്ടികളില്‍ ചിലരെ അജ്ഞാതര്‍ ഫോണിലൂടെ പരാതി പിന്‍വലിക്കാനായി ഭീഷണിപ്പെടുത്തിയതായും കുട്ടികള്‍ പറയുന്നു.

മുഖ്യധാര ദേശീയ മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഒരു റിപ്പോര്‍ട്ടിലും പ്രിന്‍സിപ്പലിന്റെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പങ്ക് വയ്ക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ലെന്നത് രാജ്യവ്യാപകമായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Latest Stories

'അശ്വിനുമായി എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അദ്ദേഹത്തെ കാണുകയും പ്രശ്നത്തെക്കുറിച്ച് ചോദിക്കുകയും ചെയ്യുന്ന ആദ്യ വ്യക്തി ഞാനായിരിക്കും'

പ്രമുഖന്റെ ഭാര്യയില്‍ നിന്നും ദുരനുഭവം, വീട്ടില്‍ അതിക്രമിച്ചു കയറി, വനിതാ പൊലീസ് ഒക്കെ എത്തി..; വെളിപ്പെടുത്തലുമായി വരുണ്‍ ധവാന്‍

'വിമർശനത്തിന് അതീതനല്ല; സമുദായ നേതാക്കൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്'; വെള്ളാപ്പള്ളിയുടെ വിമർശനത്തിൽ പ്രതികരിച്ച് വി ഡി സതീശൻ

എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; സ്ഥിതി ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍; വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും

എന്തുകൊണ്ട് വൈഭവ് സൂര്യവൻഷിയെ രാജസ്ഥാൻ ടീമിലെടുത്തു, ആ കാര്യത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം അത്; സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ

ജാതി സെൻസസ് പരാമർശം; രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി, ഹാജരാകാൻ നിർദേശം

ഇനി ഒരു നടനും തിയേറ്ററിലേക്ക് വരണ്ട, അധിക ഷോകളും അനുവദിക്കില്ല; കടുത്ത തീരുമാനങ്ങളുമായി തെലങ്കാന സര്‍ക്കാര്‍

ഥാർ റോക്സിനെ തറപറ്റിക്കാൻ ടൊയോട്ടയുടെ 4x4 മിനി ഫോർച്ച്യൂണർ

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ ആത്മഹത്യ: മരണ കാരണം തലയ്ക്കും ഇടുപ്പിനും ഇടത് തുടയ്ക്കുമേറ്റ പരിക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

രോഹിത് ഗതി പിടിക്കാൻ ആ രണ്ട് കാര്യങ്ങൾ ചെയ്യണം, അടുത്ത ടെസ്റ്റിൽ തിരിച്ചുവരാൻ ചെയ്യേണ്ടത് അത് മാത്രം; സഞ്ജയ് ബംഗാർ പറയുന്നത് ഇങ്ങനെ