നിബന്ധനയിൽ മാറ്റമില്ല; പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമ്മിക്കുന്ന വീടുകളിൽ ലോഗോ നിർബന്ധമെന്ന് കേന്ദ്രം

പ്രധാനമന്ത്രിക്ക് ആവാസ് യോജന പ്രകാരം നിർമ്മിക്കുന്ന വീടുകളുടെ മുന്നിൽ പദ്ധതിയുടെ ലോഗോ പ്രദർശിപ്പിക്കണമെന്ന നിബന്ധനയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കേന്ദ്ര ഭവന നഗരകാര്യ മന്ത്രി തൊഖാൻ സാഹുവാണ് രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കുന്ന വീടുകളിൽ അത് രേഖപ്പെടുത്തും വിധം ലോഗോ വേണമെന്ന ആവശ്യത്തിൽ കേരളവും കേന്ദ്രവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

ജെബി മേത്തര്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി തൊഖാൻ സാഹു നിലപാടറിയിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നാല് വിഭാഗങ്ങളിലായാണ് സഹായം അനുവദിക്കുന്നതെന്ന് തൊഖാൻ സാഹു പറഞ്ഞു. ചേരി നിർമ്മാർജ്ജനത്തിന് ഒരു ലക്ഷം രൂപയും ഗുണഭോക്താക്കൾ നേരിട്ട് നിർമ്മിക്കുന്ന വീടുകൾക്ക് ഒന്നര ലക്ഷം രൂപ വീതവും, വായ്പയെടുത്ത് വീട് നിർമ്മിക്കുന്നവർക്ക് 2.67 ലക്ഷം രൂപ പലിശ സബ്സിഡിയുമാണ് നൽകുന്നതെന്നും കേന്ദ്ര മന്ത്രി വിശദീകരിച്ചു.

കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കുന്ന വീടുകൾക്ക് പ്രത്യേകം ലോഗോ വേണമെന്ന കേന്ദ്ര നിര്‍ദ്ദേശം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് നേരത്തെ സംസ്ഥാന സർക്കാർ മറുപടി നൽകിയത്. ബ്രാന്‍റിംഗ് നൽകുന്നത് വിവേചനത്തിന് ഇടയാക്കും എന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം. എല്ലാ ഭവന നിര്‍മ്മണ പദ്ധതികളും ഒരൊറ്റക്കുടക്കീഴിലാക്കിയാണ് സംസ്ഥാന സര്‍ക്കാർ ലൈഫ് മിഷൻ എന്ന ഒറ്റ പദ്ധതി ആവിഷ്കരിച്ചത്.

പ്രധാനമന്ത്രി ആവാസ് യോജന വഴി നഗര പ്രദേശങ്ങളിലും ഗ്രാമങ്ങളിലും വീട് വയ്ക്കാൻ നൽകുന്ന പദ്ധതിയും ഇതിൽപ്പെടും. കേന്ദ്ര സര്‍ക്കാര്‍ നൽകുന്നത് 72000 രൂപയാണ്. ബാക്കി തുക കൂടി ചേര്‍ത്ത് നാല് ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഗുണഭോക്താവിന് നൽകുന്നത്. ബ്രാന്‍റിംഗ് ഇല്ലെങ്കിൽ പണമില്ലെന്ന കേന്ദ്ര കടുംപിടുത്തം പദ്ധതി നടത്തിപ്പിനെ തന്നെ ബാധിക്കുന്നു എന്ന വിമര്‍ശനത്തിന് പിന്നാലെ ബ്രാന്‍റിങ് നൽകാൻ കേരളം ഉദ്ദേശിക്കുന്നില്ലെന്ന് തദ്ദേശ മന്ത്രി കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

മധുരയിൽ ഉടൻ ചെങ്കൊടി ഉയരും; സിപിഎം 24ാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

ധോണിയുടെ സിക്‌സും ശാസ്ത്രിയുടെ കമന്ററിയും, മറക്കാൻ പറ്റുമോ ആരാധകരെ ആ ദിവസം; മറ്റൊരു ലോകകപ്പ് നേട്ടത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്ന് 14 വർഷം

'വിസ്മയയുടെ മരണത്തിൽ നിരപരാധി, മാധ്യമ വിചാരണ കാരണമാണ് ശിക്ഷിക്കപ്പെട്ടത്'; ശിക്ഷാവിധി റദ്ദാക്കണമെന്ന് അപേക്ഷിച്ചുള്ള കിരൺ കുമാറിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

വഖഫ് ബില്ലിനെ അനുകൂലിക്കണം; സഭയുടെ നിര്‍ദേശം കേള്‍ക്കണം; 19 എംപിമാരുടെയും ഓഫീസുകളിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് ബിജെപി; കൊച്ചിയില്‍ കോണ്‍ഗ്രസിനെതിരെ പോസ്റ്റര്‍

IPL 2025: ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി വിരാട് കോഹ്‌ലി, 24 റൺ അകലെ കാത്തിരിക്കുന്നത് വമ്പൻ നേട്ടം; എന്ത് ചെയ്യാനാണ് റെക്കോഡുകളുടെ രാജാവ് ആയി പോയില്ലേ എന്ന് ആരാധകർ

വിവാദ ആൾദൈവം നിത്യാനന്ദ മരിച്ചു? സ്വാമി 'ജീവത്യാഗം' ചെയ്തുവെന്ന് ബന്ധു

IPL 2025: ഇനി വേണ്ട " നോട്ടുബുക്ക് ആഘോഷം", ദിഗ്‌വേഷ് രതിക്ക് പണി കൊടുത്ത് ബിസിസിഐ; കുറ്റം സമ്മതിച്ച് താരം

ഇത് ബിജെപിയുടെ വര്‍ഗീയ അജണ്ട; വഖഫിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കും; പാര്‍ട്ടികള്‍ മുസ്ലീം പൗരന്മാരെ നിരാശരാക്കരുത്; എംപിമാര്‍ ബില്ലിനെ പിന്തുണക്കരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം നേരിട്ട കഴകം ജീവനക്കാരന്‍ ബാലു രാജിവെച്ചു

IPL 2025: വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് നിലവാരം ഉള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, വേറെ ഒരാൾ പോലും ആ റേഞ്ചിന്റെ അടുത്ത് എത്തില്ല: ഹർഭജൻ സിംഗ്