കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയം; പാർലമെൻറില്‍ ഇന്ന് ചർച്ച, കോൺഗ്രസിൽ രാഹുല്‍ഗാന്ധി ആദ്യം സംസാരിക്കും, അമിത് ഷായും കുക്കി നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച്ച

കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ പാർലമെന്റിൽ ഇന്ന് ചർച്ച നടക്കും. കോൺഗ്രസിൽ നിന്ന് രാഹുൽ ഗാന്ധിയാകും ആദ്യം സംസാരിക്കുക. മണിപ്പൂർ കലാപം പ്രധാന വിഷയമാക്കി മോദി സർക്കാരിനെ സമ്മർദ്ദത്തിലാക്കുക എന്നതാണ് പ്രതിപക്ഷ സഖ്യത്തിന്റെ ലക്ഷ്യം.കോണ്‍ഗ്രസ് എംപി ഗൗരവ് ഗോഗോയി ആണ് അവിശ്വാസ പ്രമേയം നല്‍കിയിരിക്കുന്നത്.

ഇന്നു മുതല്‍ വ്യാഴാഴ്ച വരെയാണ് ലോക്സഭയില്‍ ചർച്ച നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച സഭയില്‍ സംസാരിക്കും.ഭൂരിപക്ഷം ഉള്ളതിനാല്‍ അവിശ്വാസ പ്രമേയത്തില്‍ ബിജെപിക്ക് ആശങ്കയില്ല. ബിജെഡി, വൈഎസ്ആർ കോണ്‍ഗ്രസ്. ടിഡിപി പാര്‍ട്ടികള്‍ ബിജെപിയെ പിന്തുണക്കും. ബിആർഎസ് ഇന്ത്യ മുന്നണിയേയും പിന്തുണക്കും. എന്നാൽ മൂന്നു മാസത്തിലധികമായി തുടരുന്ന മണിപ്പൂരിലെ കലാപ വിഷയം പ്രധാന ചർച്ചയിൽ വരുന്നത് തന്നെ കേന്ദ്രത്തിന് തിരിച്ചടിയാണ്.

അതേ സമയം മണിപ്പൂരിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. കുക്കിസംഘടനയായ ഇൻ്റിജീനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിൻ്റെ നാലംഗ സംഘമാണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുക. കുക്കിസംഘടന മുന്നോട്ട് വച്ച അഞ്ച് വിഷയങ്ങളും ചർച്ച ചെയ്യും. മണിപ്പൂരിൽ കലാപം അവസാനിപ്പിക്കാനുള്ള നിർണ്ണായക നീക്കമാണ് ഈ ചർച്ച.

കുക്കികളുടെ സുരക്ഷയ്ക്കായി എല്ലാ മലയോര ജില്ലകളിലെയും മെയ്തേയ് സംസ്ഥാന പൊലീസ് വിന്യാസം ഒഴിവാക്കുക, ഇംഫാലിലെ കുകി ജയില്‍ തടവുകാരെ സുരക്ഷ മുന്‍നിര്‍ത്തി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുക, പ്രത്യേക ഭരണകൂടം ഉൾപ്പെടെ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ