പോരാടാനാവാതെ കോണ്‍ഗ്രസ്, പി.സി.സി അദ്ധ്യക്ഷന്‍മാര്‍ ഒരുമിച്ച് പിന്മാറുന്നു

ലോക്‌സഭ തിരഞ്ഞെടുപ്പിനേറ്റ കനത്ത പ്രഹരം തിരുത്തി എങ്ങിനെ മുന്നോട്ടു പോകണം എന്ന ചര്‍ച്ചയിലാണ് കോണ്‍ഗ്രസ്. അതിനിടയില്‍ പരസ്പരം  കുറ്റപ്പെടുത്തന്നതിന്റെ തിരക്കിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ ഗാന്ധിയാണെങ്കില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദം ഒഴിയാനുള്ള തീരുമാനത്തില്‍ ഉറച്ചു തന്നെ നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂട്ടരാജി പാര്‍ട്ടിക്ക് താങ്ങാവുന്നതിനും അപ്പുറത്താണ്.

പല സംസ്ഥാനങ്ങളിലേയും പിസിസി അദ്ധ്യക്ഷന്‍മാര്‍ കൂട്ടത്തോടെ രാജിവെയ്ക്കുകയാണ്. അസം, ജാര്‍ഖണ്ഡ് , പഞ്ചാബ്, മഹാരാഷ്ട്ര പി.സി.സി അധ്യക്ഷന്‍മാര്‍ രാജി വെച്ചു. നേരത്തെ യുപി, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ പിസിസി അദ്ധ്യക്ഷന്‍മാര്‍ രാജിവച്ചിരുന്നു.

Read more

കോണ്‍ഗ്രസ് പിസിസി അദ്ധ്യക്ഷന്‍മാര്‍ രാജി വെച്ചതിന് പിന്നാലെയാണ് രാജസ്ഥാനിലെ കൃഷിമന്ത്രി ലാല്‍ ചന്ദ് കഠാരിയയാണ് രാജിവെച്ചത്. ഇനിയും മൂന്ന് സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാര്‍ കൂടി രാജി വെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.