ഇവിഎം ഫലത്തിൽ വിശ്വാസമില്ല, ബാലറ്റിൽ അനൗദ്യോഗിക വോട്ടെടുപ്പിനൊരുങ്ങി മഹാരാഷ്ട്രയിലെ ഒരു ഗ്രാമം; തടയാൻ പൊലീസ് സന്നാഹം

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യംചെയ്ത് സോലാപുർ ജില്ലയിലെ മാൽഷിറാസ് താലൂക്കിലെ മാർക്കഡ്‌വാഡിയിൽ ഇന്ന് വീണ്ടും അനൗദ്യോഗിക വോട്ടെടുപ്പ്. ബാലറ്റ് വോട്ടിങ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിൽ സംശയമുള്ള ഗ്രാമവാസികൾ സ്വന്തമായി സഹായധനം നൽകിക്കൊണ്ടാണ് പരമ്പരാഗത ബാലറ്റ് പേപ്പർ വോട്ടിങ്ങ് നടത്തുന്നത്.

ഇതിനായി അച്ചടിച്ച ബാലറ്റ് പേപ്പറുകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ചൊവ്വാഴ്ച നടക്കുന്ന വോട്ടിങ് രാവിലെ ഏഴുമുതൽ വൈകുന്നേരം നാലുവരെയാണ്. തുടർന്ന് ഉടനടി വോട്ടെണ്ണൽ നടത്താനും അവർ പദ്ധതിയിട്ടിട്ടുണ്ട്. സോലാപൂരിലെ മൽഷിറാസ് അസംബ്ലി മണ്ഡലത്തിന് കീഴിലാണ് മർകദ്‌വാഡി വരുന്നത്. മഹാവികാസ് അഘാഡിയിലെ ഉത്തംറാവു ജങ്കാർ ബിജെപിയുടെ മുൻ എംഎൽഎ രാം സത്പുതേയെ ഇവിടെ പരാജയപ്പെടുത്തിയിരുന്നു. എൻസിപി ശരദ് പവാ‍ർ വിഭാ​ഗം ഇവിടെ വിജയിച്ചെങ്കിലും മർകദ്‌വാഡിയിൽ ബിജെപി സ്ഥാനാ‍ർത്ഥിക്കായികുന്നു ലീ‍ഡ്.

ബിജെപി സ്ഥാനാർഥിയും മുൻ എംഎൽഎയുമായ രാം സത്പുത്തെ ഗ്രാമത്തിൽ 1003 വോട്ടുകൾ നേടിയപ്പോൾ ശരദ് പവാറിന്റെ എൻസിപി സ്ഥാനാർഥി ഉത്തം ജാങ്കറിന് 843 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 2009, 2014, 2019 എന്നീ വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്‌സഭാ മത്സരങ്ങളിലും മാർകഡ്‌വാഡിയിൽനിന്ന് ജാങ്കറിന് സ്ഥിരമായി വൻപിന്തുണ ലഭിച്ചിട്ടുണ്ട്. ഇത്തവണ ജാങ്കറിന് വോട്ട് ഗണ്യമായി കുറഞ്ഞു. ഇത് ഇവിഎമ്മുകളിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾക്ക് കാരണമായി. ഈ തിരഞ്ഞെടുപ്പിലെ ഫലങ്ങളുടെ കൃത്യത ഉറപ്പാക്കാൻ പ്രതീകാത്മക ബാലറ്റ് വോട്ടിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാറിന് ജാങ്കർ അനുകൂലികൾ കത്ത് നൽകിയിരുന്നു.

നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ സർക്കാർ മേൽനോട്ടം വേണമെന്ന് ജാങ്കർ സംഘം അഭ്യർഥിക്കുകയും പരിശീലനത്തിന്റെ മുഴുവൻ ചെലവും വഹിക്കാൻ വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നിരുന്നാലും, അത്തരമൊരു നടപടിയെ ഔദ്യോഗികമെന്ന് വിളിക്കാനാവില്ലെന്നും അതിന് സാധുതയില്ലെന്നുമാണ് തഹസിൽദാരുടെ ഓഫീസ് അറിയിച്ചത്.

ഇതിന്റെ നിയമസാധുതയെക്കുറിച്ചോ പ്രത്യാഘാതങ്ങളെക്കുറിച്ചോ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിച്ചിട്ടില്ല. എന്നാൽ വോട്ടെടുപ്പ് തടയാൻ ഇവിടെ കനത്ത പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മൽഷിറാസ് നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച് എല്ലാ സ്ഥാനാർത്ഥികളുടെയും പേരും ഫോട്ടോയും അടങ്ങിയ ബാലറ്റ് പേപ്പറുകൾ അച്ചടിക്കാനായി ക്രൗഡ് ഫണ്ടിം​ഗ് നടത്തിയതായാണ് ​ഗ്രാമീണ‍ർ‌ പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം