തലയില്ലാതെ കോണ്‍ഗ്രസ്, അദ്ധ്യക്ഷ പദവി ഇപ്പോഴും ശൂന്യം, നേതാക്കന്മാരുടെ ആവശ്യത്തിനു വഴങ്ങാതെ രാഹുല്‍ ഗാന്ധി

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്ന അന്നു മുതല്‍ തുടങ്ങിയതാണ് കോണ്‍ഗ്രസിലെ അദ്ധ്യക്ഷ പദവി ചര്‍ച്ച. ഒരു മാസത്തോളമായി പല തരത്തിലുള്ള ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത രാഹുല്‍ ഗാന്ധി ഇനി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാഹുലിനെ അനുനയിപ്പിക്കാന്‍ നേതാക്കന്മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. തീരുമാനത്തില്‍ നിന്നും ഒരടി പോലും വ്യതിചലിക്കാതെ നില്‍ക്കുകയാണ് രാഹുല്‍.

അതേസമയം നാഥനില്ലാതെ തുടരുന്നത് പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് മുതിര്‍ന്ന നേതാക്കന്മാരുടെ കണക്കുകൂട്ടല്‍. എന്നാല്‍ “ഹോര്‍ട്ട് സീറ്റ് ” ഏറ്റെടുക്കാന്‍ മുന്നോട്ട് വരാന്‍ ആരും തയ്യാറല്ല താനും. എന്നാല്‍ രാഹുലിന് പകരം ആര് എന്ന ചോദ്യത്തിന് മറ്റൊരാളെ നിര്‍ദേശിക്കാനും ആര്‍ക്കും കഴിയുന്നില്ല.

ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിനെ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണു രാഹുലിന്റെ രാജി സംബന്ധിച്ച ചര്‍ച്ചയിലേക്കു നീങ്ങിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള എം. പി തിരുനാവുക്കരശ് ആണു വിഷയം അവതരിപ്പിച്ചത്. രാജിയില്‍ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ എം.പിമാര്‍ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാസം മുമ്പു താന്‍ സ്ഥാനമൊഴിഞ്ഞുവെന്നും തീരുമാനം മാറ്റുന്ന ശീലം തനിക്കില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. പിന്‍ഗാമിയെ കണ്ടെത്താന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടും അതു ചെയ്യാതെ വീണ്ടും തനിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് എന്തിനെന്ന ചോദ്യമാണ് രാഹുല്‍ ഉന്നയിച്ചത്.

തുടരണമെന്ന് ശശി തരൂര്‍, മനീഷ് തിവാരി എന്നിവര്‍ ശക്തമായി ആവശ്യപ്പെട്ടെങ്കിലും അവരുടെ വാദങ്ങളെല്ലാം രാഹുല്‍ ഖണ്ഡിച്ചു. ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരും ഇതേ ആവശ്യം ആവര്‍ത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

നിങ്ങളുടെ പാര്‍ട്ടിക്ക് അദ്ധ്യക്ഷനുണ്ടോ എന്നു ചോദിച്ചു ബി.ജെ.പി അംഗങ്ങള്‍ കളിയാക്കുകയാണെന്ന വിവരം എം.പിമാര്‍ പങ്കു വെച്ചപ്പോള്‍ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ താന്‍ മുന്‍നിരയിലുണ്ടാവുമെന്നു രാഹുല്‍ മറുപടി നല്‍കി. ഈ ചര്‍ച്ചയില്‍ ഉടനീളം സോണിയാ ഗാന്ധി മൗനം പാലിക്കുകയായിരുന്നു.

രാഹുല്‍ തുടരണമെന്ന ആവശ്യവുമായി രാഹുലിന്റെ വസതിക്ക് മുന്നില്‍ ധര്‍ണ നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിച്ചു. സംഘടനാ പ്രസിഡന്റ് കേശവ് ചന്ദ് യാദവ്, വൈസ് പ്രസിഡന്റ് ഡി.വി. ശ്രീനിവാസ്, അഖിലേന്ത്യാ സെക്രട്ടറി ജെബി മേത്തര്‍ എന്നിവരെ വിളിപ്പിച്ച് രാഹുല്‍ തന്റെ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. തോല്‍വി നേരിടുന്നവര്‍ ഉത്തരവാദിത്വം ഏറ്റ് സ്വയം മാതൃകയാവാനാണു താന്‍ രാജിവെയ്ക്കുന്നതെന്ന് രാഹുല്‍ അവരോടു വ്യക്തമാക്കി.

സംഘടനാതലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാജ്യത്തുടനീളം പര്യടനം നടത്തുന്നതു പരിഗണനയിലുണ്ടെന്നും രാഹുല്‍ സൂചിപ്പിച്ചു. 1977- ലെ തിരഞ്ഞെടുപ്പു തോല്‍വിക്കു ശേഷം ഇന്ദിരാ ഗാന്ധി സമാന രീതിയില്‍ പര്യടനം നടത്തിയിരുന്നു.

Latest Stories

സൈഡ് നല്‍കാത്ത ബൈക്ക് യാത്രികനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ചാലക്കുടി സ്വദേശി യാസിറും പെണ്‍സുഹൃത്തും കൊച്ചിയില്‍ കസ്റ്റഡിയില്‍

മെസിയുടെ ആവശ്യം ടീമിൽ ഇല്ല, അടുത്ത ലോകകപ്പിൽ എന്താകും എന്ന് കണ്ടറിയണം: സ്റ്റീവ് നിക്കോൾ

പൃഥ്വിക്ക് ഇംഗ്ലീഷ് മനസിലാകുമോ? ഈ മുടിയുടെ രഹസ്യമെന്താ?..; ചിരിപ്പിച്ച് ദീവിയുടെ ചോദ്യങ്ങള്‍, വൈറലാകുന്നു

മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസ് പുസ്തകങ്ങൾ ചോർന്നു

അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ്; ഹര്‍ജി തള്ളി സുപ്രീം കോടതി

'ഐഎൻടിയുസി പിന്തുണച്ചാലും ഇല്ലെങ്കിലും കോൺഗ്രസും കെപിസിസിയും സമരത്തെ പിന്തുണയ്ക്കും'; നിലപാട് വ്യക്തമാക്കി എം എം ഹസൻ

ശിവകോപത്തിന് നിങ്ങള്‍ ഇരയായി തീരും, 'കണ്ണപ്പ' സിനിമയെ ട്രോളരുത്..: നടന്‍ രഘു ബാബു

IPL 2025: എയറിലായി ഹർഭജൻ സിംഗ്; കമന്ററി ബോക്സിൽ പറഞ്ഞ പ്രസ്താവനയിൽ ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ

'കേരളം മാറണം, എൻഡിഎ സർക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് എന്റെ ദൗത്യം'; രാജീവ് ചന്ദ്രശേഖര്‍

പിസി ജോര്‍ജും പത്മജയും അബ്ദുള്ളക്കുട്ടിയുവരെ; ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് 30 പേര്‍; കേന്ദ്രത്തിലേക്കുള്ള ബിജെപിയുടെ സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി